2015-ല്‍ മഹാരാഷ്ട്ര കേട്ടുകൊണ്ടിരുന്നത് കര്‍ഷകരുടെ നിലവിളികളായിരുന്നു.
കണ്ടുകൊണ്ടിരുന്നത് കര്‍ഷകരുടെ മരണങ്ങളായിരുന്നു.
പുതുവര്‍ഷം പിറക്കുമ്പോള്‍ ആ ഓര്‍മകളേയൊക്കെ കാലം മാറ്റിവച്ചിട്ടുണ്ടാകാം,,,
പിന്നീട് അതില്‍ നിന്നൊരു ഏട് കാറ്റില്‍ പറന്നുചായ്ഞ്ഞപ്പോള്‍ വീണ്ടും ഓര്‍മ്മിച്ചിട്ടുമുണ്ടാകാം.
2001 മുതല്‍ 2015വരെയുള്ള കണക്കുകള്‍ 3228 കര്‍ഷക ആത്മഹത്യകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഓരോ വര്‍ഷവും മനുഷ്യന്റെ വേരുകള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.
അവരെ പിടിച്ചുനിര്‍ത്തുന്ന, വിശപ്പകറ്റുന്ന മരത്തൂണുകളായ കര്‍ഷകര്‍.
കാര്‍ഷിക രാജ്യമാണ് ഇന്ത്യയെങ്കിലും ഇവിടെതന്നെയാണ് കാര്‍ഷിക സംസ്കാരം മരിച്ചുകൊണ്ടിരിക്കുന്നതും...
കാളകളും, കലപ്പകളും കര്‍ഷകന്റെ പണയമായി,മറ്റാരുടേയോ കൈയ്യില്‍ ഇപ്പോള്‍ ഒറ്റയ്ക്കാണ്.
അവര്‍ക്ക് നങ്കൂരമിട്ടിരിക്കുന്നു....
കര്‍ഷകന്റെ കൈയ്യില്‍ പണയം വയ്ക്കാന്‍ ഇനിയൊന്നുമില്ല.
തന്റെ ചോരയും ഭൂമിയില്‍ പണയം വച്ച് കഴിഞ്ഞിരുന്നു.
ഇനി കുറച്ച് മുറിവുകള്‍ മാത്രം....
അത് തീരുമ്പോഴാണ് എല്ലാം നഷ്ടപ്പെട്ട്, തെരുവിലേക്ക് വലിച്ചെറിയപ്പെടുന്ന കര്‍ഷകകുടുംബങ്ങള്‍ ആത്മഹത്യയിലേക്ക് തന്റെ ജീവനും വില്‍ക്കുന്നത്.
അവരെ സംരക്ഷിക്കേണ്ടതും
അവരുടെ വിളകള്‍ക്ക് നല്ല വില നല്‍കേണ്ടതും
ആരാണ്.
അതൊന്നും നമ്മളല്ല...
''പക്ഷെ അവരുടെ മരണപട്ടിക തയ്യാറാക്കുന്നതും,
അവരുടെ കാളകളെ എണ്ണുന്നതും,
നമ്മള്‍തന്നെ''

Comments

Popular posts from this blog

2016 wikipedia indian conference, chandikhand