ഹൃദയം തുടിക്കുന്നതിന് നിയതമായ കാരണങ്ങളില്ല.
പക്ഷെ ഒരു കണ്ണീരിന് ‍
കടലോളം വലുപ്പവും,
മനസ്സോളം ആഴവുമുണ്ടാകും.....
ഇന്നലെ കുഴിച്ച ചിതകള്‍
ബലിയിട്ടു നിറച്ചത് അതേ ആഴമാണ്.
കാരണം ചിതയൊരുക്കിയത് ഒരമ്മയായിരുന്നു.
എഴുതി മൂടിയ വരികള്‍ക്ക് പിന്നേയും, പിന്നേയും, നിറങ്ങള്‍ ചാലിച്ചപ്പോഴും,
ഇരുട്ടു മൂടികിടന്നത് സ്ത്രീയുടെ പുതപ്പായിരുന്നു.
കാരണങ്ങള്‍ തേടി,
നിയമാവലികള്‍ ബാധകമല്ലായിരുന്നു.
കുടിശ്ശികയോ, വാടകയോ ഇല്ല.
നികുതിയില്ല.
ഷാപ്പില്‍ നിന്ന് അന്തിയോടൊപ്പം
ജനിക്കാന്‍ അങ്ങനെയൊരു ഹൃദയം മതിയായിരുന്നു.
വിടവിട്ട വാക്കുകള്‍ ഉച്ഛരിക്കാന്‍ ഒരു പ്രണയഗീതവും.

Comments

Popular posts from this blog

2016 wikipedia indian conference, chandikhand