ചിതറികിടക്കുന്ന പുസ്തക താളുകൾ പോലെയായിരുന്നു, എന്റെ ആദ്യത്തെ സ്ക്കൂൾ ജീവിതത്തിന്റെ ഓർമകൾ.
ഞാനാദ്യമായി സ്ക്കൂളെന്ന് കേൾക്കുന്നതും, അന്ന് ആദ്യമായി സ്ക്കൂളിലേക്ക് പോകുമ്പോഴായിരുന്നു.
അതുകൊണ്ടുതന്നെ അതെന്താണെന്നുള്ള ഉത്സാഹത്തിൽ അന്നവിടെയെത്തി.
പക്ഷെ കുറേപേർ കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.
അതിരില്ലാതെ അണപൊട്ടി.
അന്ന് എനിക്കുമാത്രം കരച്ചില് വന്നില്ല.
അമ്മ അടുത്തുള്ളതുകൊണ്ടാവാം,
അന്നിൽ നിന്ന് ചിന്തിക്കുമ്പോൾ പക്ഷെ ഞാൻ ഇത്രയും ക്ലാസ്സുകൾ കടക്കുമെന്ന് ചിന്തിച്ചിട്ടേയില്ലായിരുന്നു.
എന്നും എനിക്ക് സ്ക്കൂളിലേക്ക് പോകേണ്ടി വരുമെന്നും ചിന്തിച്ചിട്ടില്ല...
അന്ന് ചിന്തയൊക്കെ ഈ സ്ക്കൂളെന്ന് സംഭവം എന്തായിരുന്നു എന്നായിരുന്നു.
ചിലപ്പോൾ എല്ലാവർക്കും സ്ക്കൂളൊരു ഭീകര ജീവിയായി തോന്നിയിരിക്കാം.
കണ്ട കൂട്ടുകാരെയൊക്കെ വീണ്ടും കണ്ടു,
കൂട്ടബെല്ലടിക്കും നേരം അന്നത്തെ കളിയെക്കുറിച്ച് ചർച്ചയായി.
പിന്നെ നേരെ വീട്.
സ്ക്കൂളിനും, വീടിനും തമ്മിൽ വ്യത്യാസങ്ങൾ കാണാൻ കഴിഞ്ഞിരുന്നില്ല.
വീടും അന്ന് സ്ക്കൂളായിരുന്നു.
പിന്നെ, പിന്നെ ക്ലാസ്സുകൾ കേറുന്തോറും വീട്ടിൽ നിന്ന് സ്ക്കൂൾ ഒരുപാടകൽച്ചയിലായി.
ദൂരംകൊണ്ടല്ല, ഹൃദയംകൊണ്ട്.
സ്ക്കൂൾ ദിനത്തിന്റെ ആദ്യ പടിയിൽ നിന്ന് ഇന്നുവരെ ആ ഓരോ ദിനവും വേറിട്ടതായിരുന്നു.
സമയങ്ങൾ കഴിയുന്തോറും, നിറമടിക്കാനുള്ള പുസ്തകത്തിൽ നിന്ന് നിറമടിച്ച പുസ്തകമായി,
അതിൽ നിന്നും മെല്ലെമല്ലെ ചായമില്ലാത്തവയായി അവ മാറി.
സ്ലെയിറ്റും പെൻസിലും, പുസ്തകവും മരപെൻസിലുമായി,
പിന്നീട് പേനവന്നുകേറി.
അതിനുശേഷം മരസ്ലെയിറ്റിനെ എങ്ങും കാണാൻ കഴിഞ്ഞില്ല.
കാലംമാറി,
കഥകൾ മാഞ്ഞ,
ആ ആദ്യ സ്ക്കൂൾ ദിനം എന്നുമോർമ്മയിലുണ്ട്.
താഴേ വീണുണടഞ്ഞ മരസ്ലെയിറ്റിൻ കഷ്ണങ്ങൾ പോലെ,
ദുഃഖത്തിന്റെ ചിഹ്നമായല്ല,
സന്തോഷത്തിന്റെ ഇലപോലെ.
അന്ന് സമ്പാദിച്ചതെല്ലാം ഇന്നുണ്ട്,
പക്ഷെ ഇനി സമ്പാദിക്കുന്നതെല്ലാം കൂടെയുണ്ടാകുമോ എന്നറിയില്ല.
എന്തായാലും, പുതിയ ബാഗും, സ്ലെയിറ്റും തൂക്കി,
എന്തൊക്കെയോ പ്രതീക്ഷയായി,
വീടെന്ന പാഠത്തിൽ നിന്ന്, സ്ക്കൂളെന്ന ഗ്രന്ഥത്തിലേക്ക് പോകുന്ന
എല്ലാ കുഞ്ഞനിയനനിയത്തിമാർക്കും ഹൃദയത്തിന്റെ വലിയ ഒരു പൊന്നുമ്മ..

Comments

Popular posts from this blog

2016 wikipedia indian conference, chandikhand