"പാതിരാത്രി വിരിഞ്ഞ വരി
രാവിലെയായപ്പോഴേക്കം
കൊഴിഞ്ഞു വാക്കുകളായി..."
കാദംബരിയുടെ "ഷൂസുതുരന്ന കാല്‍വിരലുകള്‍" എന്ന പുസ്തകത്തിലെ,
വേരൂറി കൊമ്പ് തളിര്‍ത്ത വരികായ്കളില്‍ നിന്ന്
ഒരു കുഞ്ഞു ശെകലമാണിത്.....
കാദംബരിയുടെ ആദ്യത്തെ കവിതാസമാഹാരം.
പത്തില്‍ പഠിക്കുമ്പോഴാണ് ഇത് പുറത്തിറക്കുന്നത്.
വില അമ്പത് രൂപയാണ്.
ഓരോ വായനയും, ഷൂസ് തുരന്ന് തുരന്ന് വിരലുകളും,
നഖങ്ങളും, ചാണവെള്ളം പുരണ്ട് വീണ്ടുകീറിയ അമ്മയുടെ തൊഴുത്തും കടന്ന് അങ്ങനെപോയി.
ഇടയ്ക്ക് പനിച്ചൂടില്‍ ഒന്ന് വിറച്ചു.
കുറേ കടല്‍തപ്പി, കക്കളെണ്ണി....
ഇടയ്ക്ക് വച്ച് ഒരു നിരീശ്വരവാദിയേയും കണ്ടു....
തുടക്കത്തില്‍ ഏറുകൊള്ളാനും, എറിയാനും, ഒരുപാട് കല്ലുകള്‍ക്കായി പരതി.
പക്ഷെ അതങ്ങനെയായിരുന്നില്ല.
നീളന്‍ വരകളിലൂടെ തീവണ്ടിയോടിച്ച്, ആകാശത്തിലൂടെ
വരികളിറങ്ങുകയായരുന്നു ആ മഴയില്‍ നിന്ന് വായന.
കുറേ നനഞ്ഞു.
പിന്നെ ഉന്തും തള്ളുമായി.....
അങ്ങനെവിട്ടാ പറ്റില്ലെന്ന് വിചാരിച്ച് വരിയുടെ ഇടയില്‍ക്കേറി.
പിന്നില്‍ നിന്ന് ഒരുപാട് വിളികള്‍ വന്നു.
പിറകില്‍പോയി നിക്കടാ....
ചുണ്ട് നീട്ടി, വിടര്‍ത്തി ഒന്നാഞ്ഞ് പുച്ഛിച്ചു.
പക്ഷെ അപ്പോഴേക്കും കൗണ്ടറടച്ചു.
പുസ്തകം മടക്കി, പിന്നെ തുറന്നില്ല.
എന്റമ്മോ............

Comments

Popular posts from this blog

2016 wikipedia indian conference, chandikhand