ആ വിഷു നാളിലായിരുന്നു അമ്മമ്മ മീനുൂനേം കൂട്ടി വന്നത്.
മീനു ഒരു പശുക്കുട്ടിയായിരുന്നു.
ഇളം കാപ്പിനിറത്തില്‍, നീളന്‍ കൊമ്പുകളോടുകൂടിയവള്‍.
അമ്മമ്മയുടെ വിഷുകൈനീട്ടം.
മീനു ആയിരുന്നു ആദ്യ ഓര്‍മ്മകള്‍ക്ക് സ്വന്തമാകുന്ന കൊമ്പുള്ള നാല്‍കാല്‍ ജീവി.
ഇരട്ട തൂണുള്ള വീടിന്റെ വശത്തായി കെട്ടിയ തൊഴുത്തിന്റെ കൂട്ടുകാരി.
രാത്രിയില്‍ മിന്നുന്ന നക്ഷത്രങ്ങളെപ്പോലെ ഒരുപാട് കിനാവുകള്‍ തന്നെങ്കിലും എനിക്ക് മീനൂനെ പേടിയായിരുന്നു.
കൊമ്പു കുലുക്കി, കാല് മടക്കി കുതിച്ചുവരുന്ന മീനുനെയായിരുന്നു ഞനാദ്യം ഓര്‍ക്കുന്നത്.
ചുവന്ന കണ്ണുള്ള രാത്രിയുടെ ഒരു പേടിപുതപ്പ്.
തണുക്കുമ്പോള്‍ പുതക്കുന്ന പുതപ്പ്.
മീനുടെ പിന്നാലെയാണ് പിന്നീട് വേറേം കൂറേം പശുക്കളെത്തിയത്.
പക്ഷെ കാലം അവരെയൊക്കെ തിരിച്ച് വിളിച്ചു.
അപ്പോഴും ബാക്കി വന്നത് മീനുവായിരുന്നു.
അങ്ങനെയിരിക്കെയാണ് മീനൂനും മണികിലുക്കി ഒരു മണികുട്ടി പിറന്നത്.
വെളുത്ത, കറുത്ത പുള്ളികളൊടെ ഒരു പുള്ളിക്കാരി.
പക്ഷെ ആ പുള്ളിക്കാരിക്കും, തന്റെ പുള്ളികുട നൂവര്‍ത്തി, മണ്ണിന്റെ മഴയില്‍ കുട ചൂടാന്‍ കഴിഞ്ഞില്ല.
കാലം ആ കുടയുടേയും, വില്ലൊടിച്ചു.
വാലുകൊണ്ട് ഈച്ചയെയാട്ടി, കാലുയര്‍ത്തി, മീനു
കാലത്തിന്റ ആ ഒഴുക്കിനെയും, അക്ഷമയായി നോക്കി നിന്നു.
അവളുടെ കണ്ണുകള്‍ നിലവിളിച്ചില്ല.
വിധിയെ കണ്ണീരിലൊതുക്കി ആ കാഴ്ചകളേയും, ഒരു നിമിഷം കേട്ടുകൊണ്ടിരുന്നു.
ഇടയ്ക്ക് മീനുൂനെ കാണാതാകാറുണ്ടായിരുന്നു.
പുല്ല്, കറുമ്പി കറുമ്പി അവള്‍ മറ്റൊരു സ്വപ്ന ലോകത്തേക്ക് ചേക്കേറും.
ആ നേരങ്ങളെല്ലാം അമ്മയുടെ ഏട്ടനുംകൂടി മീനുൂനെ തേടി കാടുകള്‍തേറും,കേറിയിറങ്ങും.
ഓരോ പുല്ലും, ഒരോ നാമ്പും, ഈവഴി വന്നില്ലെന്നപറയും.
അവസാനം, ഇരുട്ടുതന്നെ ആ വെളിച്ചം നല്‍കും.
അപ്പോള്‍ തിളങ്ങുന്ന കണ്ണുമായി മീനു അടുത്തുതന്നെ ഉണ്ടാകുമായിരുന്നു.
പിന്നെ കുതിച്ച് കുതിച്ച് വീട്ടിലേക്ക്.
അങ്ങനെ മീനുനും ഒരു വീടുണ്ടായിരുന്നു.
ആ വീട്ടിലേക്കാണവള്‍ ഓടിക്കൊണ്ടിരിക്കുന്നത്,
ആ കുളമ്പടിനാഥം കേള്‍ക്കാന്‍ വീടിന്റെ വാതിലും ദൂരേക്ക് കാതോര്‍ക്കും.
കണ്ണടുപ്പിച്ച് മീനുന്റെ സംഗീതം നുകരാന്‍.
വര്‍ഷങ്ങള്‍ കഴിയുമ്പോഴും, മീനുന് മാറ്റമൊന്നുമുണ്ടായിരുന്നില്ല.
അവളെന്നും അടുത്തുള്ളതുകൊണ്ടാകാം.
പക്ഷെ അമ്മ പറയാറുണ്ട്, മീനു വലുതായെന്ന്.
പക്ഷെ ആ ഇന്ന് ആ ഓര്‍മകളെല്ലാം കടലാസ്സില്‍ എഴുതപ്പെടുന്ന മറ്റൊരു കൂട്ടം ഓര്‍മ്മകളാണ്.
പത്തുകൊല്ലങ്ങള്‍ താണ്ടുമ്പോള്‍ മീനൂടെ ആദ്യ കാല്‍പ്പാതങ്ങള്‍ കാണാം.
അതായത് മീനുന്റെ പിറന്നാള്‍ ഇവിടെ ആരംഭിക്കുന്നത് പത്തുകൊല്ലം മുമ്പാണ്.
ഒരിക്കല്‍ അന്ത്യത്തെ ഏറ്റെടുക്കാം എന്നതുപോലെ മീനുവും, ഇവിടന്ന് പോകാന്‍ സമയമായിരിക്കുന്നു.
ഈ പുതുവര്‍ഷമാണ് അതിന് പറ്റിയ നേരം.
അത് മീനും അറിഞ്ഞുകാണും.
കൈ മടക്കി, മുണ്ട് മടക്കി കുത്തി, നീണ്ടു നിവര്‍ന്ന കറുത്ത ഒരാളാണ് മീനൂനെ കൊണ്ടുപോകാന്‍ വന്നത്.
അയാളുടെ ഞെരമ്പുകള്‍ മീനുന്റെ അടുത്തെത്തുമ്പോഴേക്കും എണീറ്റു നിന്നു.
മീനു അനങ്ങിയില്ല.
ഏകാന്തതയുടെ തിരിച്ചുവരവില്ലാത്ത ആ കേറ്റത്തിലൂടെ മീനൂനെ വണ്ടിയില്‍ കേറ്റി.
മീനു മിണ്ടിയതേയില്ല.
ആ കറുത്ത മനുഷ്യന്‍ മീനുന്റെ തലയില്‍ ഒരു വിലയിട്ടു.
കണക്കുപറഞ്ഞ്, ബില്ലെഴുതി, മീനൂടെ നിശബ്ദയക്കുമിതെ തന്റെ ബിഡി ചവിട്ടി ഞെരിച്ച് ജീവിതത്തിന്റെ പുതക തുപ്പി,
ചുമച്ച്
വഴിയുടെ വളവു തിരിഞ്ഞ്
ആ വണ്ടി അനങ്ങി തുടങ്ങി.
മീനു യാത്രയാകായാണ്.
നീണ്ടൊരു യാത്ര.
ആ യാത്രയില്‍ അവളുടെ ആദ്യവും, അനക്കവുമെല്ലാം ഓര്‍ത്തുകാണും.
എന്റെ പേടി സ്വപ്നം എന്നില്‍ നിന്ന് അകലുകയാണ്.
പേടി കൂടി കൂടി വരുന്നതുപോലെ.
ഓര്‍ക്കപ്പെടലുകള്‍ എല്ലാം അവള്‍, ഇന്നലെ രാത്രിയുടെ തീന്‍മേശയിലെ ചര്‍ച്ചയ്ക്കൊടുവില്‍ ഓര്‍ത്തു കാണും.
ഇനി കാണാതിരിക്കുന്ന ഓര്‍മ്മകളുടെ തിരയൊഴുക്കില്‍ വിധിയുടെ വഞ്ചിയോട്ടി .....
ഇനി മീനു എന്ന ഭൂതകാലത്തെ ഓര്‍ക്കാം.
തുഴയാന്‍ ഒരുപാട് തിരതന്ന മീനു എന്ന ഓര്‍മ.....

Comments

Popular posts from this blog

2016 wikipedia indian conference, chandikhand