വായിക്കേണ്ട മഹത്തരമായ ഒരു പ്രവര്‍ത്തനത്തെക്കുറിച്ച് ഒരു മഹത്തരമായ പുസ്തകം.
ഓരോ പരിമാണത്തിലും അങ്ങേയറ്റം കൃത്യതയും സൂക്ഷ്മതയും, പുലര്‍ത്തിക്കൊണ്ടാണ് 2400 കി.മീ ദൈര്‍ഘ്യം വരുന്ന great arc നിരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഉത്തുംഗവും, ഉദാത്തവുമായ മനുഷ്യാദ്ധ്വാനത്തിന്റെ അദ്വീതീയ സാക്ഷ്യമാണ് ഈ വന്‍ ഭൗമചാപനിര്‍ണ്ണയം. ഘോരവനങ്ങളും, ദുഷ്കരങ്ങളായ പര്‍വത നിരകളും, കുത്തിയൊഴുകുന്ന വന്‍ നദികളും ചുട്ടുപഴുത്ത മരുഭൂമികളും, മലമ്പനിയും, ഉഷ്ണമേഘലാ കാലാവസ്ഥയും, വന്യമൃഗങ്ങളും,ഷുദ്രജീവികളും, എന്നുവേണ്ട നമുക്കൊക്കെ സങ്കല്‍പ്പിക്കാവുന്നതിനപ്പുറമുള്ള വൈഷമ്യങ്ങളെ അതിജീവിച്ചും, ചിലപ്പൊഴൊക്കെ അവയ്ക്ക കീഴടങ്ങിക്കൊണ്ടുമാണ് ഈ വന്‍സംരംഭം പൂര്‍ത്തിയായത്. അരടണ്ണോളം ഭാരം വരുന്ന തിയോഡ ലൈറ്റും, മറ്റനേകം ശാസ്ത്രോപകരണങ്ങളും, ചുമന്നുകൊണ്ട് ഇന്ത്യന്‍ തൊഴിലാളികളും , പ്രവര്‍ത്തനം ആസൂത്രണം ചെയ്തുകൊണ്ടും, അവയ്ക്കെല്ലാം മേല്‍നോട്ടം വഹിച്ചുകൊണ്ടും, ബ്രീട്ടീഷ് സര്‍വേയര്‍മാരും ആരേയും വിസ്മയിപ്പിക്കുന്ന ഇന്ത്യയുടെ വൈവിധ്യങ്ങളിലൂടെ സഞ്ചരിച്ചു. അരനൂറ്റാണ്ടോളം നീണ്ട ആ സംരഭത്തില്‍ സമകാലീന യുദ്ധങ്ങളില്‍ മരിച്ചുവീണതിലധികം മനുഷ്യര്‍ മണ്ണടിഞ്ഞു. ചിലപ്പോള്‍ മലമ്പനി പിടിച്ച്, ചിലപ്പോള്‍ വന്യമൃഗങ്ങളുടെ ആക്രമണം ഏറ്റ് മറ്റുചിലപ്പോള്‍ പട്ടിണിയും അത്യദ്ധ്വാനവുംകൊണ്ട്.
- സി.എസ് മീനാക്ഷിയുടെ ഭൗമ ചാപത്തില്‍ നിന്ന്.

Comments

Popular posts from this blog

2016 wikipedia indian conference, chandikhand