ഓപ്പണ്‍സോഴ്സായി ലഭിക്കുന്ന മലയാളം ഫോണ്ടുകളിലേക്ക് (എല്ലാ ഭാഷയിലേയും) തിരിഞ്ഞ് നോക്കുമ്പോള്‍,
സൗജന്യമായി ലഭിക്കുന്ന അതേ വേഗത,
നിര്‍മ്മാണത്തിലും കാണാന്‍ സാധിക്കില്ല എന്ന് കാണാം.
ഒരുപാട് ദിനരാത്രങ്ങളുടെ വരച്ചുണ്ടാക്കിയ കറുത്ത വരകളാണ് ഈ ഫോണ്ടുകളെല്ലാം.
കെവിന്‍ സിജിയുടെ Kevin Siji അഞ്ജലി ഓള്‍ഡ് ലിപിയും, അജയ്‍ലാല്‍ ശിവാനന്ദന്റെ Ajayalal Sivanandan തൂലികായുണികോഡും , സന്തോഷ് തോട്ടിങ്ങല്‍ മാമന്റെ Santhosh Thottingal മഞ്ചരിയും, ചിലങ്കയും, ഹുസൈന്‍ മാഷിന്റെ Hussain Kh Rachana മീരയും,രചനയുമെല്ലാം അത്രയും അധ്വാനത്തിന്റെ ഭാരം താങ്ങുന്നു.
മലയാളം, ഭാഷ ഫോണ്ടുകളിലേക്ക് ഇത്രയൊന്നും വികസിക്കാത്ത സമയത്ത് ഡിജിറ്റലായി അവ വായിച്ചെടുക്കുന്നത് ഒരുപാട് പ്രശ്നങ്ങളുള്ളതായിരുന്നത്രേ.
ഒരുപാട് ബഗുകള്‍ ആ ഫോണ്ടുകളിലെല്ലാം ഉണ്ടായിരുന്നു.
മലയാളത്തെയും, അക്ഷരങ്ങളേയും ഡിജിറ്റല്‍ രൂപങ്ങളിലേക്ക് മാറ്റുമ്പോഴുള്ള മറ്റൊരു പ്രധാന പ്രശ്നം അവ റെന്‍ഡര്‍ ചെയ്യുവാനുള്ള സംവിധാനങ്ങളില്ലാത്തതായിരുന്നു, അന്ന് മലയാളത്തിന് ഒരു ഇന്‍പുട്ട് ടൂള്‍ ഉണ്ടായിരുന്നില്ല.
കൃത്യതയും, തുല്യതയുമാണ് ഫോണ്ടുകളെ മികവുറ്റതാക്കുന്നത്.
അത്രയും പ്രശ്നങ്ങള്‍ പരിഹരിച്ച്, മലയാളത്തിന് ഇന്‍പുട്ട് ടൂള്‍ നിര്‍മ്മിച്ച്, ബഗുകളേയെല്ലാം നീക്കം ചെയ്ത് , മലയാളത്തിനുവേണ്ടി ഒരു ഫോണ്ട് നിര്‍മ്മിക്കുകയും, അത് ഉപയോഗിക്കലിലേക്കുമെത്താന്‍ ഇത്രയും കാലങ്ങള്‍ എടുത്തു.
ഇന്ന് മറ്റേത് ജനകീയ ഭാഷകളുടെ ഫോണ്ടുകള്‍ പോലേയും മലയാളം ഫോണ്ടുകളും സുതാര്യമാണ്.
2001 -ലായിരുന്നു മലയാളത്തെ യൂണിക്കോഡാക്കുന്നത് (അന്നായിരുന്നു ഞാനും ജനിച്ചത് :) ), 2002 -ല്‍ മലയാളം വിക്കിപീഡിയ നിലവില്‍ വന്നു, പക്ഷെ ഇന്റര്‍നെറ്റില്‍ അത് ലഭ്യമാകുന്നത് 2004-ലുമാണ്. ഇന്ത്യയിലെ സങ്കീര്‍ണമായ ഭാഷകളിലൊന്നുപോലെതന്നെ മലയാളത്തിന്റെ
ഫോണ്ട് നിര്‍മ്മിക്കലും അത്രക്കുതന്നെ സങ്കീര്‍ണ്ണമായിരുന്നു.
അതിനുശേഷം ഇന്‍പുട്ട് സപ്പോര്‍ട്ട്, സോഫ്റ്റ്വെയര്‍ സപ്പോര്‍ട്ട് എന്നിവ കൊടുക്കുകയും, ഫോണ്ടുകളെ നിര്‍മ്മിക്കുകയും, ജനങ്ങളിലേക്ക് എത്തുകയും ചെയ്യുന്നതിന് തുടര്‍ വര്‍ഷങ്ങള്‍ വേണ്ടിവന്നു.
കൈയ്യക്ഷരങ്ങള്‍ക്ക് തുല്യമായ ഫോണ്ടുകള്‍ നിര്‍മ്മിച്ചെടുക്കുക എളുപ്പമായിരുന്നു, കാരണം അവയ്ക്ക് അളവുകോലുകളുണ്ടായിരുന്നില്ല.

ഇന്ന് ഓരോരുത്തരും, അവരുടെ കൈപ്പടപോലെതന്നെ മലയാളത്തെ തിരഞ്ഞെടുക്കുകയാണ്,
കൈയ്യക്ഷരങ്ങളേപ്പോലെ എഴുത്തുകള്‍ മേഘസന്ദേശങ്ങളാകുന്നു,
ഈ-വരകള്‍ കുറിക്കുന്നു.
അറിയപ്പെടാത്തവരുടെ അധ്വാനത്തിലൂടെ മലയാളവും ആ ഒഴുക്കിലേക്ക് തുഴയിടുന്നു.

Comments

Popular posts from this blog

2016 wikipedia indian conference, chandikhand