അങ്ങനെ ഇന്നത്തെ പരീക്ഷ കഴിഞ്ഞു.
പരീക്ഷക്കിടയിലാണ് രണ്ട് ടീച്ചര്‍മാര്‍ പ്ലസ്സ് റ്റു-വില്‍ പഠിക്കുന്ന തന്റെ മക്കളുടെ കണക്ക് പരീക്ഷയെ കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നത്.
പലതും അവര്‍ക്കാര്‍ക്കുമറിയില്ലത്രേ....
ടീച്ചര്‍മാരുടെ അവസ്ഥയും അതുതന്നെ.പല ചോദ്യങ്ങളും ഉത്തരം എഴുതിയില്ല.
എന്നിങ്ങനെ ഒരുപാട് പരാതികള്‍.
എന്താ ഇങ്ങനെ ചോദ്യപേപ്പറിടുന്നത്.
പരീക്ഷകള്‍ ഉത്തരമെഴുതാതിരിക്കാനോ...അതോ ഉത്തരമെഴുതാനോ.
ഞാന്‍ അപ്പോഴും എഴുത്തിലാണ്.
എഴുതിയെഴുതി അങ്ങനെ പരീക്ഷ അവസാനിക്കാനുള്ള ബെല്ലടിച്ചു.
എന്നാലും ഞാന്‍ എഴുതി തീര്‍ന്നിരുന്നില്ല.
കുറച്ചുകൂടി ബാക്കിയെയുണ്ടായിരുന്നുള്ളൂ..
ഒരു കാല്‍ മണിക്കൂര്‍ മാത്രം കിട്ടിയിരുന്നാല്‍ ഒന്നു സമാധാനമായി, സ്വസ്ഥമായി ഉത്തരകടലാസ്സ് മടക്കാമായിരുന്നു.
പരീക്ഷ സമയം നിശ്‍ചയിക്കുന്നവര്‍ ഇതു കാണുന്നുണ്ടെങ്കില്‍ ഇതൊരു അപേക്ഷയായി കാണണേ.........
ഭാഷാ പരീക്ഷകള്‍ക്ക് ഈ സമയം പോരാ.....
സ്ക്കൂളുകള്‍ പരീക്ഷ ഫാക്ടറികളാവാതിരിക്കട്ടെ..

Comments

Popular posts from this blog

2016 wikipedia indian conference, chandikhand