'എന്റെ സ്ക്കൂള്‍'' എന്നാല്‍,
ഒരു സ്വപ്നം, എന്നു പറയാം.
കിച്ചങ്കാനി സ്ക്കൂളെന്നാലും ഇതേ അര്‍ത്ഥം തന്നെ.
ഇന്നാണ് സോമി അമ്മായി യാത്രയാകുന്നത്.
ആ യാത്രക്കുമുന്നോടിയായി കിച്ചങ്കാനി സ്ക്കൂള്‍ ഇനി എങ്ങനെയായിരിക്കും എന്ന് ഞാനൊന്ന് സ്വപ്നം കാണുന്നു.
കുറേയധികം കുട്ടികള്‍,കുറേ ടീച്ചര്‍മാര്‍,കുറച്ചധികം സ്ക്കൂളുകള്‍.
സ്ക്കൂളുകളില്‍ ശുദ്ധജലം വിതരണം ചെയ്യുന്ന ടാപ്പുകള്‍.
കുടിവെള്ള സംഭരണികള്‍.
കുട്ടികളെല്ലാവരും അയഞ്ഞ യൂണിഫോമിലാണ്.
അത്രക്ക് വലിപ്പമൊന്നുമില്ലാത്ത ബാഗുകള്‍.
കുറച്ച് മാത്രം പാഠ്യപദ്ധതികള്‍.
കളിക്കാനേറെസമയം.പിന്നെ അടുത്തൊരു ജൈവ പച്ചക്കറിതോട്ടവും.
പഠനങ്ങളൊക്കെ കളിയിലൂടേയും,കാര്യത്തിലൂടെയുമാണ്.
പരീക്ഷണങ്ങള്‍ പരീക്ഷണങ്ങളായി തന്നെ പഠിക്കുന്നു.
മഴക്കാലമല്ലെങ്കില്‍ പഠനമൊക്കെ മാവിന്‍ചോട്ടിലാണ്.
മഴക്കാല്ത്ത് മാത്രം ക്ലാസ്സ്മുറികള്‍.
ഏതു പ്രായത്തിലും പഠിക്കാനുള്ള സ്വാതന്ത്ര്യം.
കുട്ടിക്കും ടീച്ചറാകാം,ടീച്ചര്‍ക്കു കുട്ടിയാകാം...
ഒരോ കുട്ടിക്കും ഒരു സ്വപ്ന കോണര്‍ ഉണ്ട്.
അതില്‍ അവരുടെ സ്വപ്നങ്ങള്‍ എഴുതിവയ്ക്കാം.അതിലേക്കുള്ള ചവിട്ടുപടികളും.
അതനുസരിച്ച് പിന്നെ തന്റെ കാല്‍വെപ്പുകള്‍ മുന്പോട്ട് കൊണ്ടുപോകാം......
ജാതിമതവര്‍ഗ്ഗ കോളം ഇല്ലാത്ത ഹാജര്‍ പുസ്തകം.
അവസാനമായി കമ്പ്യൂട്ടര്‍ പഠന കേന്ദ്രങ്ങളും.
പിന്നെ രണ്ടിടങ്ങള്‍,ഒന്ന് തന്നില്‍ നിന്ന് നഷ്ടപ്പെട്ട തന്റെ പ്രിയപ്പെട്ടവരെ ഓര്‍മ്മിക്കാനും,
മറ്റൊന്ന് ഉയരങ്ങളിലേക്കെത്തിയ എത്തുന്ന തന്റെ കൂട്ടര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനുമുള്ളയിടം.
അനന്തമായി കിടക്കുന്ന പ്രപഞ്ചം പോലെ സ്വപ്നവും അനന്തം തന്നെ.
എന്നാല്‍ അതിന്റെയൊരംശം പോലും സ്പ്നം കണ്ടുതീര്‍ക്കാന്‍ മനുഷ്യായുസ്സിനാവില്ല.
ഇവിടേയും അതുതന്നെ, സ്വപ്നങ്ങളുടെ നെയ്തുകൂട്ടല്‍ തീര്‍ന്നിട്ടേയില്ല.
ഇനിയും പറയാനേറെയുണ്ട്.
എന്നാല്‍ ഇനി ടാന്‍സാനിയയിലെ കൂട്ടുകാര്‍ സ്വപ്നം കാണട്ടേ..
അവരുടേതന്നെ സ്ക്കൂളിനായി....

Comments

ajith said…
എല്ലാവരും നല്ല സ്വപ്നങ്ങള്‍ മാത്രം കാണട്ടെ

Popular posts from this blog

2016 wikipedia indian conference, chandikhand