ഒരു കണ്ണെത്താ ദൂരത്തെ ഭൂഖണ്ഡത്തിന്റെ അറിവിന്റെ ജനനത്തിനായി കിച്ചങ്കാനി പുസ്തകങ്ങള്‍ അടുക്കിവയ്ക്കാന്‍ പോകാനിരുന്ന ആദ്യദിവസമായിരുന്നു എന്റെ മാഷായ വിനോദന്‍മാഷിന്റെ 
അമ്മ മരിച്ചകാര്യം ‍ഞാന്‍ അറിഞ്ഞത്.
ഞങ്ങളപ്പോള്‍ റെയില്‍വേ സ്റ്റേഷനിലായിരുന്നു.
പിന്നീട് ഒന്നും നോക്കിയില്ല. വണ്ടിതിരിച്ചു.
എന്നാല്‍ മാഷിന്റെ ദുഖഃത്തില്‍ എനിക്ക് പങ്ക് ചേരാനായില്ല.
അതില്‍ ഖേദിക്കുന്നു.
എന്നാലും ഞാന്‍ ദൂരെയിരുന്നു തന്നെ,അക്കാര്യം എല്ലാവരിലേക്കുമെത്തട്ടേയെന്നു കരുതി എന്റെ ടൈം ലൈനില്‍ ഞാനൊരു പോസ്റ്റിട്ടു.
എന്നാല്‍ അച്ഛന്‍ അങ്ങോട്ട് പോയിരുന്നു.അച്ഛന്‍ വന്നിട്ടു മാഷിന്റെ വീട്ടിലെ കാര്യങ്ങള്‍ പറഞ്ഞു.
ഒരു മെഴുകുതിരി വെട്ടം അവിടെ അണഞ്ഞു,അപ്പോഴേക്കും അവിടമാകെ ഇരുട്ടു പരന്നു.
വിനോദന്‍ മാഷപ്പോള്‍ ഒരു മൂലയില്‍ അമ്മേടെ വേര്‍പിരിവില്‍ കാലം ബാക്കി വച്ച ഒരുപാട് വേദനകള്‍ പേറി കണ്ണീരൊഴുക്കുന്നുണ്ടായിരുന്നു.
ഏട്ടനായ സുനന്ദന്‍ മാഷ് തന്റെ മനസ്സു തളര്‍ന്ന് മറ്റൊരു മൂലയിലും..
എന്നാല്‍ മാഷിന്റെ അച്ഛന്‍ മാത്രം അതൊക്കെ തന്റെ ഓര്‍മകളുടെ ശക്തികളില്‍ കടിച്ചുപിടിച്ചിരുന്നു.
വേര്‍പാടുകളൊന്നും തിരികെവരില്ല.
എന്നാലെന്നും ഓര്‍മ്മിക്കാനമ്മ......
ആ രണ്ടക്ഷരത്തിനപ്പുറത്തെന്തുണ്ടീ ലോകത്ത്....

Comments

Popular posts from this blog

2016 wikipedia indian conference, chandikhand