ഒരിക്കല്‍ ഗാന്ധി അപ്പൂപ്പന്‍ പറഞ്ഞു.
എന്റെ ജീവിതമാണ് എന്റെ സന്ദേശം.
ജീവിതത്തില്‍ പറഞ്ഞതൊക്കേയും പ്രാവര്‍ത്തികമാക്കുന്നവരാകാന്‍ എല്ലാവരുമാഗ്രഹിക്കുന്നു.
പലപ്പോഴും കഴിയാറില്ല.
അങ്ങനെ കഴിയുന്നവരാണ് മഹാത്മാക്കള്‍.
ഇന്ന് മനോജ് മാമന്Manoj Karingamadathil തന്റെ കോള്‍പാടത്ത് വിളഞ്ഞ് വളഞ്ഞ നെന്മണികള്‍ ഡിജിറ്റല്‍ ലോകത്ത് വില്‍ക്കാന്‍ പോകുന്നു.
പറയാനൊക്കെ എന്തെളെപ്പും.
എന്നാല്‍ ആ നെന്മണിയും ഒന്ന് പാകമാകാന്‍ എത്ര അധ്വാനിക്കണം,എത്ര കാത്തിരിക്കണം..
ഒരേ വേരില്‍ തന്നെ ഉറച്ചും നില്‍ക്കണം.
അങ്ങനെ പ്രകൃതിയോടിണങ്ങി,തന്റെ വീട്ടിലേക്കാവശ്യമുള്ളവ അവിടെതന്നെ നിര്‍മ്മിച്ച്,
പ്രകൃതിയും മനുഷ്യനും ഒന്നാണെന്ന് നമുക്ക് ജീവിച്ചു തെളിയിച്ചു തരുന്നു.
മനുഷ്യന് മാതൃകയാകുന്നു.
മാമനില്‍ നിന്ന് അരി വാങ്ങി നമുക്കും അതില്‍ പങ്കാളികളാകാം.

Comments

Popular posts from this blog

2016 wikipedia indian conference, chandikhand