ഈ ലക്കം യുറീക്കയിൽ വന്ന രചന.

ഇപ്രാവിശ്യത്തെ കുട്ടികളുണ്ടാക്കുന്ന യുറീക്ക പത്രാധിപസമിതിയില്‍
ഞാനുമുണ്ടായിരുന്നു..
പിന്നെ എന്റെ കുറേ കൂട്ടുകാരും.
ക്യാമ്പിലെ രചനകളുടെ തിരുത്തലുകളിലെ ചൂടേറ്റ് കിടക്കുന്ന ഞങ്ങളില്‍, മഴ
പെയ്യിച്ചാണ് പാപ്പൂട്ടി മാഷിന്റെ ക്ലാസ്സെത്തിയത്.
മാഷോട് ചോദിക്കും, മാഷുത്തരം പറയും.
ആദ്യത്തെ ചോദ്യം ആരു ചോദിക്കും, എല്ലാവരും മുഖാമുഖം നോക്കി.
ആദ്യത്തെ ചോദ്യമുയര്‍ന്നത് അവിടത്തെ വീണ്ടും കുട്ടികളാകാന്‍ ശ്രമിക്കുന്ന
ഒരു കൂട്ടം മനുഷ്യരില്‍ ഒരാളായ രാമകൃഷ്ണന്‍ കുമരനല്ലൂര്‍ മാഷായിരുന്നു.
ചിരുതക്കുട്ടി യഥാര്‍ത്ഥ കഥാപാത്രമാണോ,,,,...?
ഒരു വലിയ ചിരിയോടെ പാപ്പൂട്ടി മാഷ് വലിയൊരു മധുരത്തില്‍ ഉത്തരം പറഞ്ഞു.
എന്നും കുട്ടികളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന പാപ്പൂട്ടി മാഷിന്റെ
മനസ്സിലുണ്ടായ എല്ലാകുട്ടികളുടേയും കൂടികലര്‍പ്പാണത്രേ ചിരുതക്കുട്ടി.
പക്ഷെ കോങ്കണ്ണുള്ള, വിടരുന്ന പൂക്കളെപ്പോലെ ചിരിക്കുന്ന മറ്റൊരു
ചിരുതകുട്ടിയേയും മാഷിനോര്‍മ്മയുണ്ട്.
അവളുടെ കണ്ണുകള്‍ ആ ചിരിയില്‍ തിളങ്ങും.
മാഷിന്റെ വക വീണ്ടുമൊരു ചിരി.
അപ്പോഴാണ് ഒരു കുഞ്ഞനിയത്തി മറ്റൊരു ചോദ്യമുയര്‍ത്തിയത്,
മാഷെഴുതുന്ന ചിരുതകുട്ടിയും മാഷും എന്ന പുസ്തകം കുട്ടികളൊക്കെ വായിച്ച്
നിര്‍ത്തിയാലോ...
മാഷെന്തുചെയ്യും.
പാപ്പൂട്ടി മാഷ് പറഞ്ഞത്, അതോടെ താന്‍ എഴുത്ത് നിര്‍ത്തും എന്നായിരുന്നു.
കുട്ടികള്‍ക്കുവേണ്ടിയല്ലേ എഴുതുന്നത്,അവര്‍ വായിക്കല്‍ നിര്‍ത്തിയാല്‍
പിന്നെന്തി എഴുതന്നേ....
(ചിരി)
പിന്നെ വീണ്ടും എല്ലാം നിശബ്ദമായി,
മറ്റൊരു കു‍ഞ്ഞനിയത്തി, ചാടി ചോദിച്ചു,
ശാസ്ത്രവും, സാഹിത്യവും തമ്മില്‍ വല്ല ബന്ധവുമുണ്ടോ....
മാഷ് പറഞ്ഞു,
ഒരു ബന്ധവുമില്ല.
മാഷിനേതാ ഇഷ്ടം.
സാഹിത്യം വായിക്കുമ്പോള്‍ സാഹിത്യം,
ശാസ്ത്രം പറയുമ്പോള്‍ ശാസ്ത്രം....
അപ്പോള്‍ കുറച്ച് കുട്ടിച്ചിരികളും ഉയര്‍ന്നു.
അതിനിടയ്ക്ക് മാഷ് ഒന്ന് പറഞ്ഞിരുന്നു.
മനസ്സില്‍ കുറച്ച് അഹങ്കാരം ജനിക്കുമ്പോഴാണത്രേ അയാള്‍ ആത്മകഥയെഴുതുന്നത്.
അതുകൊണ്ടല്ലേ അതിലുടനീളവും, ''ഞാന്‍'', ''എന്റെ'' എന്ന വാക്കുകള്‍
തിരിച്ചും,മറിച്ചും പ്രയോഗിക്കപ്പെടുന്നത്.
കുട്ടികളെ തല്ലുന്നതില്‍ മാഷിന്റഭിപ്രായമെന്താ...?
മാഷ് പറഞ്ഞു, എന്തിനാ തല്ലുന്നേ?.....
അപ്പോ കുട്ടികള്‍ക്കുമേലുള്ള അധ്യാപകരുടെ പെരുമാറ്റം എങ്ങനെയാണ്..
അത്, അധ്യാപകരെല്ലാരും, കുട്ടികളെ അവര്‍ക്കു താഴെയുള്ള ഒന്ന് എന്നാണ്
കണക്കാക്കുന്നത്, അതുകൊണ്ടാ അവരുടെ കൈകള്‍ നമുക്ക് മേലെ ഉയരുന്നത്.
പക്ഷെ നല്ല അധ്യാപകരുമുണ്ടുട്ടോ.....
പിന്നെ വീണ്ടും എല്ലാം നിശബ്ദമായി,
അങ്ങനെ ഞങ്ങടെ മനസ്സുകളിലെല്ലാം മഴ പെയ്യിപ്പിച്ച് അതിലൊരുപാട്
സന്തോഷവും,ചിരിയുടെ മിന്നല്‍പിണരില്‍ വീണ്ടും കുറേ സംശയങ്ങളും വിതറിയാണ്
പാപ്പൂട്ടി മാഷിന്റെ ക്ലാസ്സ് അവസാനിച്ചത്.
അവസാനമല്ല,
തുടക്കം...........

Comments

Popular posts from this blog

2016 wikipedia indian conference, chandikhand