തിയേറ്ററുകളില്‍ വിജയിക്കാതെപോയ
പക്ഷെ ഒരുപാട് ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന ആട് , അതിന്റെ രണ്ടാം ഭാഗം കാണാന്‍ പോയി.
ആടിന്റെ അതേ ഛായപടര്‍ച്ചപോലെതന്നെ രണ്ടാം ഭാഗവും നിറങ്ങളായി.
ഷാജിപാപ്പന്റെ നടുവേദനയും,
പാപ്പന്‍ സംഘത്തിന്റെ മണ്ടത്തരങ്ങളും, യഥാര്‍ത്ഥ്യങ്ങളൊന്നും മാറിയിട്ടേയില്ല.
ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ചപോലെതന്നെയാണ് രണ്ടാം ഭാഗത്തിന്റെ നിര്‍മ്മാണം.

നീലകൊടുവേലിക്കുശേഷം വര്‍ത്തമാനസംഭവങ്ങളേയും, തൊട്ടടുത്തുള്ള സംഭവങ്ങളേയെല്ലാം ചാലിച്ചെടുക്കാന്‍ ആടിന് കഴിഞ്ഞിട്ടുണ്ട്.
പിങ്കിയാട് വലുതായി, നാലഞ്ച് കുട്ട്യോളുമായി.
വടംവലിയും തുടരുന്നുണ്ട്.
പക്ഷെ പണ്ടത്തേപോലെതന്നെ അപ്പോഴും എവിടന്നില്ലാത്ത പ്രശ്നങ്ങള്‍ ഷാജിപാപ്പനെ തേടിയെത്തുന്നുണ്ട്.
കഥയുടെ മുന്നോട്ട് പോക്കും, ചിരിയോടെതന്നെ എല്ലാ സംഭവങ്ങളേയും കൂട്ടിയിണക്കുന്നു.
എല്ലാ കഥാപാത്രങ്ങളുടേയും പരിചയപ്പെടുത്തുന്ന രംഗങ്ങളെല്ലാം പുതുമയോടെ എന്നാല്‍ പഴയതുപോലെതന്നെ ചിത്രത്തില്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട്.
ഡൂഡായി എത്തുന്ന വിനായകനും ഒരുപാട് ചിരിപ്പിച്ച് വീശിയെറിയാന്‍ പഴയതുപോലെ ഡോളറുകളൊന്നും കൈയ്യിലില്ലാതെ കൈയ്യടികള്‍ വാരികൂട്ടുന്നു..
ചിലപ്പോള്‍ അതുതന്നെയാകാം ആടിനെ വ്യത്യസ്ഥനാക്കുന്നതും.
ശരിക്കും ഷാജി പാപ്പനും സംഘവും അവര്‍ പോലുമറിയാതെ അധോലോകമായിമാറിക്കഴിഞ്ഞിരുന്നു.
കാരണം പ്രതിസന്ധികള്‍ വരുമ്പോഴാണല്ലേ യഥാര്‍ത്ഥ നായകന്മാരുണ്ടാകുന്നത്.
കുടുംബത്തോടെ ഒരുപാട് ചിരിപ്പിച്ച് പുതിയ നിറവോടെ ആട് 2 കാഴ്ചകളില്‍ നിറഞ്ഞ് നില്‍ക്കുന്നു.
ഇത് ആടിനെ ഇഷ്ടപ്പെടുന്നവര്‍ക്കായി .

Comments

Popular posts from this blog

2016 wikipedia indian conference, chandikhand