ചിത്രകള്‍ തിര ചേരുന്ന കഥകളോടായിരുന്നു ഏട്ടനും എനിക്കും ഒരുപോലെ ഇഷ്ടം.
തുടക്കം ഇരുണ്ടതോ, മദ്ധ്യേ ആകസ്മികതകളോ, അന്ത്യത്തില്‍ വെളിച്ചമോ അവിടെ ഉണ്ടായിട്ടില്ല.
കഥ പറച്ചലിന് കാരണങ്ങളോ ഉണ്ടാകില്ല.
പക്ഷെ നിറങ്ങളുള്ള കു‍ഞ്ഞിക്കഥകള്‍ ഒരുപോലെ ആകാശത്തിന്റെ വാതിലുകള്‍ തുറക്കുകയും അടക്കുകയും ചെയ്തു.
അത്യാഗ്രഹിയായ ഒരു താറാവ് അന്നുണ്ടായിരുന്നു.
ആ താറാവ് കാണുന്ന പക്ഷികളുടെ ചെറിയ ചിറകും, നീളന്‍ കാലും, മയില്‍പീലികളും, ആഴമേറിയ കൊക്കും, പൂവും, കഴുത്തും തന്റെ യാത്രക്കിടയില്‍ സ്വന്തമാക്കുയാണ്.
അവസാനം എല്ലാം ചേരുന്ന ഒരു വ്യത്യസ്ഥമായ ജീവിയായി അത് മാറിക്കഴിഞ്ഞിരുന്നു.
ആ ജീവി വെള്ളം കുടിക്കാനായി കുളത്തിലേക്ക് പോകുമ്പോള്‍ ഒരു കുറുക്കന്‍ അതിന്റെ കഴുത്തിലേക്ക് ചാടി വീഴുകയാണ്.
ചെറിയ ചിറകുകളായതുകൊണ്ട് പറക്കാനോ,
ആഴമേറിയ കൊക്കുകളായതുകൊണ്ട് കൊത്തിയോടിക്കാനോ,
വലിയ ശരീരമായതുകൊണ്ട്, നീളന്‍ കാലുകളായതുകൊണ്ട് ഓടാനോ ആ താറാവിന് കഴിഞ്ഞില്ല.
പക്ഷെ തന്റെ കൂട്ടകാര്‍ വേഗത്തില്‍ ഓടിവന്ന് ആ കുറുക്കനെ കൊത്തിയോടിക്കുകയാണ്.
തന്റെ വ്യത്യസ്ഥമായ ഭാഗങ്ങളെല്ലാം താറാവ് തിരികെയേല്‍പ്പിക്കുന്നു.
കുട്ടികള്‍ക്കായി സോവിയറ്റ് യൂണിയനിലെ കഥകളായിരുന്നു അത്തരത്തില്‍ വായിച്ച മിക്ക കഥകളും.
അവയുടെ ഡിജിറ്റല്‍ കോപ്പി ഇപ്പോള്‍ ആര്‍ച്ചീവ് ചെയ്തിരിക്കുകയാണ്.
എല്ലാവര്‍ക്കും ഡൗണ്‍ലോഡ് ചെയ്ത് വായിക്കാവുന്ന രീതിയില്‍ പി.ഡി.എഫിലും, ഇ.പബിലുമെല്ലാം അപ്പ്ലോഡ് ചെയ്തിരിക്കുകയാണ്.
ലിങ്ക് ഇവിടെ
https://archive.org/…/PraprashanaayaKuruvi&autoplay=1&plays…

Comments

Popular posts from this blog

2016 wikipedia indian conference, chandikhand