റ്റീഫന്‍ കിംഗിന്റെ ഇറ്റ് ( IT ) നോവല്‍ ആസ്പദമാക്കി ഇറങ്ങിയ ഇറ്റ് കണ്ടു.
കുറേയധികം അനബെല്ലിനും, റിംഗിനും, കോണ്‍ജറിംഗിനുമൊക്കെ ശേഷം വ്യത്യസ്തമായൊരു പേടി വീടാകെ പരന്നു.
ഒരുതരത്തില്‍ IT float, you'll float too.
ഡെറിയിലെ ഏഴ് കുട്ടികളിലൂടെയാണ് കഥ നടക്കുന്നത്.
ഓരോ കുട്ടികളുടേയും ഭയമായിരുന്നു പെന്നിവൈസ് എന്ന ക്ലൗണിന്റെ ശക്തിയും, വിശപ്പും, ദാഹവുമെല്ലാം.
ഒരു പഴയകാല ദുഷ്ട ശക്തിയാണ് പെന്നിവൈസ് എന്ന ക്ലൗണ്‍.
കഥയിലെ ഏഴ് കുട്ടികളിലൂടേയും, ഇറ്റ് സഞ്ചരിക്കുന്നുണ്ട്.
അവരിലെ ഇരുട്ടും, അവരുടെ ഭയവും പെന്നിവൈസിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് ശേഷമുള്ള ഭക്ഷണമാണ്.
അതിലൂടെ കുട്ടികളുടെ ആത്മാക്കളെ ഭക്ഷിക്കലാണ് ക്ലൗണ്‍ ചെയ്യുന്നത്.
ഓരോ 27 കൊല്ലങ്ങളുടെ ആവര്‍ത്തനങ്ങളും നീണ്ട ഉറക്കത്തില്‍ നിന്നുള്ള എഴുന്നേല്‍പ്പാണ്.
മുകളിലെ പട്ടണത്തില്‍ നിന്ന് ഏറെ ആഴത്തിലുള്ള പൈപ്പ് ലൈനികളാണ് പെന്നിവൈസിന്റെ താമസം.
ആ ക്ലൗണ്‍ കൈക്കലാക്കുന്ന ഓരോ കുട്ടികളുടെ ആത്മാക്കളും അയാളോടൊപ്പം മറ്റെങ്ങും പോകാനാകാതെ വിഹരിച്ച് കിടക്കുന്നു.
ഇരുട്ടിന്റെ മറ്റൊരു മാന്ത്രിക തലത്തിലാണ് അവരെല്ലാവരും.

ഡെറിയിലെ ആ ഏഴ് കുട്ടികളും, വ്യത്യസ്ഥമായ തലങ്ങളില്‍ പെന്നിവൈസിനെ ഭയക്കുന്നുണ്ടായിരുന്നു.
അവരെല്ലാവരും ഒന്ന് ചേരുകയും, അവരുടേതായ പേടികളെ ഇല്ലാതാക്കുന്ന ഇച്ഛാശക്തിയിലേക്ക് ഉയരുകയും ചെയ്യുന്നു.
കുറേയധികം നല്ല രംഗങ്ങള്‍ ഇറ്റ് തരുന്നുണ്ട്.
ഭയവും, ഇരുട്ടും നിറഞ്ഞ മാന്ത്രികതയുടെ ആഴങ്ങളിലേക്കാണ് ആ ഒഴുക്ക്.
വ്യത്യസ്ഥമായ ജീവിസാഹചര്യങ്ങളിലെ ഏഴ് കൂട്ടുകാര്‍ അവരിലെ ഭയത്തെ മാറ്റിവച്ച് പെന്നിവൈസിനെ കീഴടക്കുകയാണ്.
കൂര്‍ത്ത പല്ലുകളും, കണ്ണുകള്‍ക്കിടയിലെ ചുവന്ന വരയും, ബലൂണുംകൊണ്ട അയാള്‍ ആ കൂട്ടുകാരെ ഭയക്കുവാന്‍ തുടങ്ങിയിരിക്കുന്നു.
പക്ഷെ ആ കീഴടങ്ങല്‍ അടുത്ത നീണ്ട മയക്കത്തിലേക്കാണ്.
പെന്നിവൈസിന്റെ തിരിച്ചുവരവില്‍ ഭാവിയില്‍ വലുതായ ആ കൂട്ടുകാരെല്ലാവരും തിരിച്ചെത്തുമെന്ന പ്രതിജ്ഞയിലൂടെയാണ് കഥയുടെ ഒന്നാം ഭാഗം അവസാനിക്കുന്നത്.
ബന്ധങ്ങളുടേയും, സ്വപ്നങ്ങളുടേയും, നിറവ് ഭയത്തിലൂടെ നിറവേറ്റുകയാണ് ഇറ്റ്.
ഒന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ആ ചുവന്ന ബലൂണുകള്‍ നമുക്ക് ചുറ്റും പാറി നടക്കുന്നു.
ഭയത്തിന്റെ ഭാരക്കുറവ് നമ്മേയും കൊണ്ട് പറക്കുന്നു.
കാരണം We all float down there..

Comments

Popular posts from this blog

2016 wikipedia indian conference, chandikhand