(ബാക്കി)
വീടെത്തി.
കുറച്ച് വിസ്രമിച്ചു.....
മുറ്റത്ത് ആരേയും കണ്ടതേയില്ല....
കിളികള്‍ എന്നുമില്ലാതെ ചിലച്ചു.
കാറ്റ് ആഞ്ഞ് വീശി.....
വീട്ടിലെ മുത്തശ്ശി പട്ടിയായ,വീടിന്റെ ജീവിതങ്ങളില്‍ ഒരു ഭാഗമായിരുന്ന,
''സൂസി'' ചത്തു......
അവള്‍ വീട് വിട്ട് എങ്ങോട്ടും പോയിരുന്നില്ല.
മനസ്സ് വിട്ടും അങ്ങനെതന്നെ.
വീട്ടിലെ നായകള്‍ എന്നുമില്ലാതെ വിട പറഞ്ഞപ്പോള്‍,ഇലകള്‍ക്ക് കൂട്ടായത് സൂസിയായിരുന്നു.
തൊടിയില്‍ തന്നെ കുഴികുഴിച്ചു....
അവള്‍ അനങ്ങിയതേയില്ല.....
എന്നാല്‍ കണ്ണ് തുറന്നിരുന്നു.
സൂസിയുടെ കാലചക്രം കറങ്ങി തീര്‍ന്നു.....
എനി,
ഇനിയൊരു സൂസി ഉണ്ടാകില്ല.....
അവളെ പോലെ അവള്‍ മാത്രം....
ഒരുദിവസത്തിലെ ജനനത്തിന്റെ ഒടുക്കമായി അങ്ങനെ മരണം ഓടിയെത്തി...
അടുത്ത ദിവസങ്ങളിലൊക്കെ മനസ്സില്‍ അവളെ.. ഓര്‍ക്കുകമാത്രം......
എന്നും മോണകാട്ടി ചിരിക്കാത്ത,അതിലേറെ സ്നേഹിച്ച,
കഥകള്‍ തന്നെയായ
മുതുമുത്തശ്ശിയായി.....

Comments

Popular posts from this blog

2016 wikipedia indian conference, chandikhand