ഉപ്പു ജീവിതം
ദണ്ഡിയില്‍ ഉപ്പുകുറുക്കി ഗാന്ധിജി നടത്തിയ നിയമലങ്കനത്തിന്റെ കഥ എത്രയോ കേട്ടിരിക്കുന്നു,പഠിച്ചിരിക്കുന്നു.
എന്നാല്‍ ഈ കഥ നടക്കുന്നത് തമിഴ്നാട്ടിലെ വേദാരണ്യത്തില്‍.
കഥയല്ല ജീവിതയാഥാര്‍ത്ഥ്യത്തിന്റെ ഉപ്പുകുറുക്കല്‍.
തമിഴ്നാട്ടിലെ ഉപ്പുണ്ടാക്കലില്‍ ഹൃദയമായ ഒരിടമാണ് വേദാരണ്യം.
പതിനായിരക്കണക്കിന്,സ്തരീകളും,പുരുഷന്മാരും അവിടത്തെ ജോലിക്കാരാണ്.
''ഉപ്പു നിറം വെള്ള, ഉപ്പുണ്ടാക്കുന്നവരുടെ നിറം കറുപ്പ്''.
വിശന്നാല്‍ നമ്മള്‍ ചോറുണ്ണും,ഒപ്പം കൂട്ടാനുമുണ്ടാവും.അപ്പോഴായിരിക്കും ''അമ്മേ''..... എന്ന വിളി,അല്ലെങ്കില്‍ ''എടീ''.....എന്നും.
ഉപ്പു കൂടി/കുറഞ്ഞു എന്നായിരിക്കും പരാതി.
ഇതൊക്കെ തീന്‍മേശയിലെ പതിവുകള്‍.
എന്നാല്‍ വേദാരണ്യത്തില്‍ ഒരു കാര്യം പ്രതേകം പറയാനുണ്ട്.അവിടെ ലിങ്കഭേതത്തിന്(gender) പ്രതേകം
പ്രാധാന്യമുണ്ട്.അമ്മമ്മാര്‍ അവിടെ തുടര്‍ച്ചയായി ഒന്പതു മണിക്കൂറെങ്കിലും ജോലിചെയ്യണം.പുരുഷന്‍മാര്‍ക്കങ്ങനെയല്ല.കുറഞ്ഞ ജോലി സമയവും കൂടുതല്‍ വേദനവും.
വേദാരണ്യത്തില്‍ അമ്മമ്മാര്‍ക്ക് മൂത്രപുരകള്‍പോലും ഇല്ല.പിന്നെ ഉപ്പുപാടങ്ങളിലെ ജോലി വൃക്കകള്‍ക്ക് തകരാറുമുണ്ടാക്കും.എന്തുചെയ്യാനാ
അവര്‍ക്കും ജീവിക്കണ്ടേ.....
''ഉപ്പിന്റെ വെള്ളക്ക്
അവരുടെവിയര്‍പ്പിനേക്കാള്‍ നിറമില്ല,
മനസ്സിനേക്കാള്‍ രുചിയുമില്ല.''

Comments

Popular posts from this blog

2016 wikipedia indian conference, chandikhand