ഉച്ചക്കായിരുന്നു പത്രം മലര്‍ത്തിയത്.''ശാസ്ത്രം'' പേജില്‍ ഒരു വാര്‍ത്ത.ആ വാര്‍ത്ത ഒരുത്തരമാണ്.ഞാനൊരിക്കല്‍ ഒരു ചോദ്യം ചോദിച്ചിരുന്നു.എന്തുകൊണ്ട് ചില ജീവികള്‍ ദൂരേക്കുപോയാലും തിരിച്ചതേ സ്ഥലത്തുതന്നെ എത്തുന്നത്.എന്നായിരുന്നു ചോദ്യം.
ഉത്തരമിതാ.....
അവരുടെ കൈയ്യിലൊരു കോമ്പസുണ്ട്.സൂര്യനേയും,മണ്ണിനേയും ,ആകാശത്തേയുമൊക്കെയാണവര്‍ ദിക്കായി പരിഗണിക്കുന്നത്.ഭൂമിയുടെ ഗുരുത്വാകര്‍ഷണവും ഈ മനസ്സിലാക്കലിന്റെ പ്രധാന ഘടകമാണ്.അപ്പോള്‍ ആ ജീവികളൊക്കെ കാന്തങ്ങളായിരിക്കും........
എന്നാലും നമുക്കതില്ല.ഉണ്ടായിരിക്കാം പക്ഷെ നമുക്കതറിയില്ലല്ലോ.....

Comments

Popular posts from this blog

2016 wikipedia indian conference, chandikhand