ഇന്ന് വായിച്ചത് സ്റ്റാര്‍ വാര്‍സ് ദി ഫോഴ്സ് അവേക്കന്‍സ് എന്ന സിനിമയെ കുറിച്ചായിരുന്നു.
ആ സിനിമയുടെ വിജയത്തിന്റെ രഹസ്യത്തെക്കുറിച്ച്.
സ്റ്റാര്‍ വാര്‍സ് സീരിസിലെ പുതിയ ഒരു ഭാഗമാണ് സ്റ്റാര്‍ വാര്‍സ് ദി ഫോഴ്സ് അവേക്കന്‍സ് എന്ന സിനിമ.
കഴിഞ്ഞുപോയതോ, അല്ലെങ്കില്‍ തന്റെ കുട്ടിക്കാലത്ത് താന്‍ ആഗ്രഹിച്ചതോ ഒക്കെ നേരില്‍ കാണുമ്പോഴുള്ള
ഒരു പുതിയ ലോകമാണ് ജനങ്ങളില്‍ സ്റ്റാര്‍ വാര്‍സ് സൃഷ്ടിക്കുന്നതത്രേ...
അതുതന്നെയാണ് ആ സിനിമയുടെ വിജയത്തിന്റെ രഹസ്യവും.
സ്റ്റാര്‍ വാര്‍സിലെ ഓരോ കഥാപാത്രവും അത്തരം സന്ദര്‍ഭങ്ങളെ സൃഷ്ടിക്കുകയാണ്,
അപ്പോള്‍ ആ കഥാപാത്രങ്ങളിലേക്ക് കാണികളും, അലിഞ്ഞുചേരുന്നു,
തന്റെ മുഖമോ, അല്ലെങ്കില്‍ ഭൂതഭാവികാലമോ അതില്‍ പ്രത്യക്ഷപ്പെടുന്നു.
അത് തന്റെ ജീവിതം തന്നെയാണെന്ന് ഹൃദയം തന്നെ പറയുന്നു.
വേറെന്തുവേണം ആ സിനിമ വിജയം നേടാന്‍.
സ്റ്റാര്‍ വാര്‍സിന്റെ ഓരോ സീരിസിലും അതുതന്നെയാണ് നടന്നുകൊണ്ടിരിക്കുന്നത്.
അതായത് മനുഷ്യ മസ്തിഷ്കത്തിലെ ഓരോ കുഞ്ഞു വായനശാലയിലേക്കും ആ രംഗങ്ങള്‍ അതിന്റെ അവശേഷങ്ങള്‍ ബാക്കി വയ്ക്കുന്നു എന്നു പറയാം.....
നഷ്കത്ര യുദ്ധം അതോടെ നക്ഷത്രത്തേക്കാള്‍ തിളക്കമാര്‍ന്നതാകുന്നു.
ഓരോരുത്തരും നക്ഷത്രങ്ങളാകുന്നു....
അവലംബം ഹിന്ദു ദിനപത്രം

Comments

Popular posts from this blog

2016 wikipedia indian conference, chandikhand