ഫെയിസ്ബുക്കില്‍ പുതുതായൊന്ന് ജനിക്കുന്ന ഡിസ്ലൈക്ക് ബട്ടനെ കുറിച്ച് മാര്‍ക്ക് സുക്കന്‍ബര്‍ഗ് പറഞ്ഞത് ഇതൊക്കെയാണ്.
*ബന്ധുവിന്റെ മരണം അറിയിക്കുകയോ,അവകാശ സമരത്തില്‍ സമരം ചെയ്തവരെ ആട്ടിയോടിക്കുന്ന ഭരണകൂടത്തെ കാണിക്കുകയോ ചെയ്യുന്ന പോസ്റ്റുകളെ നാം ലൈക്ക് ചെയ്യുമ്പോള്‍ അതിന്റെ അര്‍ത്ഥം,നിങ്ങളുടെ ബന്ധു മരിച്ചത് എനിക്കിഷ്ടപ്പെട്ടു,എന്നോ ആ സമരത്തില്‍ പോലീസുകാര്‍ സമരക്കാരെ ആട്ടിയോടിച്ചത് എനിക്കിഷ്ടപ്പെട്ടു എന്നതുമായ അര്‍ത്ഥ തലം ലഭിക്കുന്നു.
ഇതിനായൊക്കെ നമുക്ക് ഡിസ്ലൈക്ക് ബട്ടന്‍ ഉപയോഗിക്കാം.
*മറ്റൊരു തലത്തില്‍ ഒരു പോസ്റ്റിനെ ഡിസ്ലൈക്ക് ചെയ്യുമ്പോള്‍ ആയാള്‍ക്ക് അതിനുള്ള കാരണവും ബോധ്യപ്പെടുത്തേണ്ടതായി വരുന്നു.
*ശുഭകരമായ വാര്‍ത്ത അറിയിക്കുമ്പോള്‍ അതിന് വിശദീകരണം ആവശ്യമില്ല.
എന്നാല്‍ അശുഭകരമായ വാര്‍ത്തകള്‍ അറിയിക്കുമ്പോള്‍ അതിന് വിശദീകരണം ആവശ്യമായി വരേണ്ടിയിരിക്കുന്നു എന്ന് പറയാം.
*പക്ഷെ എനിക്ക് ഫെയിസ്ബുക്കിനെ അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ മാത്രം അറിയിക്കുന്ന ഒരു
വോട്ടിംഗ് യന്ത്രമാക്കുന്നതില്‍ യോജിപ്പില്ല.
അവരവരുടെ വിചാരങ്ങള്‍ പ്രകടിപ്പിക്കാനുള്ള ഒരു വേദിയാക്കാനാണ് എനിക്കിഷ്ടം.

Comments

Popular posts from this blog

2016 wikipedia indian conference, chandikhand