പുസ്തകം വായിക്കാന്‍ രസമാണ്.
അതിനേക്കാള്‍ രസമാണ് കേള്‍ക്കുമ്പോള്‍.
ഇന്നലെ ഒരു പുസ്തകത്തിലെ ചെറിയ ഭാഗം കേട്ടു.
അച്ഛനാണ് വായിച്ച് തന്നത്.
വിഷയം എര്‍ഗണോമിക്സ്...
തുടക്കത്തില്‍ തന്നെ പറയുന്നുണ്ട് ഇത് എക്കണോമിക്സില്‍ വന്ന അക്ഷരതെറ്റല്ല എന്ന്.
എര്‍ഗണോമിക്സ് എന്നാല്‍ എര്‍ഗണോമിക്സ് തന്നെ.
നിത്യവിഷയങ്ങളിലൂടെ നാം അറിയാതെ തന്നെ നമ്മോട് വിശേഷം ചോദിക്കുകയും,പാഞ്ഞു നടക്കുന്ന ഒരു വിരുതനാണ് എര്‍ഗണോമിക്സ്.
ഉദാഹരണ സഹിതം തുടങ്ങുന്നു.
എന്നും സ്ക്കൂള്‍ ബസ്സിലാണ് സ്ക്കൂളിലേക്ക് പോകാറ്.
അതിന്റെ പടി എന്നത് ഉയരം കൂടിയതാണ്.
ചവിട്ടാന്‍ ചിലപ്പോഴൊക്കെ ബുദ്ധിമുട്ടുമാണ്.
എല്ലാ ബസ്സിന്റെ കാര്യവും ഇങ്ങനെതന്നെ.
അപ്പോ എന്താണതിന്റെ പ്രശ്നം.
ആ പടിയുടെ അളവ് തെറ്റല്ലേ...
അതേ അവസ്ഥ തന്നെ തൂങ്ങിപിടിക്കാനുള്ള കമ്പിയും.
ഇരിക്കുമ്പോഴും പ്രശ്നം തന്നെയാണ്....
സീറ്റിന്റെ തല വെക്കുന്ന ഭാഗവും നമുക്കനിയോജ്യമല്ല.
കുറേ നേരം വെച്ചാല്‍ വന്നില്ലേ പണി....
കമ്പ്യൂട്ടറിന്റെ മുമ്പറത്തിലെ സീറ്റില്‍,
അടുക്കള,
സ്വിച്ച് ബോര്‍ഡ്,
സ്ക്കൂളിലെ ഡസ്കും,ബഞ്ചും,
ആണുകങ്ങള്‍ക്ക് മാത്രമുള്ള പണിയായുധങ്ങള്‍,
അങ്ങനെ എത്ര വേണമെങ്കിലും സൂചിപ്പിക്കാം.
ഇതിനൊക്കെകാരണം ആരാണ്.ആരാണിതൊക്കെ ഡിസൈന്‍ ചെയ്യുന്നത്.
ഇനി ഉത്തരമാകാം...
ബസ്സിന്റെ കാല്‍പ്പടികളും,സീറ്റും,കമ്പികളുമൊക്കെ നിര്‍മിച്ചിരിക്കുന്നത് അങ്ങേതോ വലിയ മനുഷ്യരുടെ ഉയരത്തിലും,ഭാവത്തിലും സുഖത്തിലുമാണ്.
അതൊക്കെ നമുക്കെങ്ങനെ ചേരും.
സംഗതി അവിടെത്തെയാണെങ്കിലും എങ്ങനെ ഇവിടെയെത്തി.
അവരുടെ വലിപ്പത്തിന്റെ ശരാശരിയില്‍ നിര്‍മിച്ചതൊക്കെ ഇവിടെ കോപ്പിയടിക്കുന്നതാണ് പ്രശ്നം.
എന്തുകൊണ്ടാണെന്നറിയില്ല.
നാം നമുക്ക് വേണ്ടി തന്നെ എര്‍ഗണോമിക്സ് ശാസ്ത്രം വച്ച് ശരാശരി കണ്ടുകൂടേ.
അപ്പോള്‍ പിന്നെ പ്രശ്നം ഉദിക്കുകയേയില്ല.
ഇപ്പഴും അലട്ടികൊണ്ടിരിക്കുന്ന ഒന്ന് എന്നത് എന്തുകൊണ്ട് നാം അതൊക്കെ ഇന്നും കോപ്പിയടിച്ചുപോരുന്നു,സ്വന്തമായി ഒന്ന് ഉണ്ടാക്കാതിരുന്നു.
നാം സ്വയം തന്നെ ഒന്ന് ഉണ്ടാക്കിയിരുന്നെങ്കില്‍ സുഖമായി ബസ്സ് കേറി,ഇരുന്ന്, നിക്കാമല്ലോ....
സുഖമായില്ലെങ്കിലും അസുഖമാവില്ല....
സാങ്കേതിക വിദ്യകള്‍ നമുക്കനുസൃതമായി മാറ്റേണ്ടതല്ലേ....
അതോ സാങ്കേതിക വിദ്യകളുടെ സൗകര്യത്തിനായി നാം മാറേണ്ടതാണോ....
എന്തായാലും പുസ്തകം പറ‍ഞ്ഞതുപോലെ അപ്പോഴാണ് നാം സാങ്കേതിക വിദ്യുടെ ഉടമയായി മാറുന്നത്.
അല്ലെങ്കില്‍ അടിമകളാവും.
ഇന്ന് നാം അടിമകള്‍ തന്നെ.....

Comments

Popular posts from this blog

2016 wikipedia indian conference, chandikhand