പേടിയും ജ്ഞാനവുമൊക്കെ ബോധതലമാണല്ലോ.
പേടിയെ കുറിച്ച് എടുക്കുമ്പോള്‍, 
വഴിയോരത്തുകൂടെ വീട്ടിലേക്ക് വരുമ്പം,
ഒരു ശബ്ദം ഇടക്ക് കേക്കാറുണ്ട്.
അപ്പോള്‍ ശ്രദ്ധ മുഴുവനും അങ്ങോട്ടായി.
ആ നേരത്തായിരിക്കും പെട്ടെന്ന് എന്തെങ്കിലും അതിലൂടെ ചീടി വരുക.
പെട്ടെന്ന് പേടിരൂപത്തില്‍ ശ്വാസം ആഞ്ഞവലിക്കും,ഒപ്പം ഉള്ളിലൊരു കാളലുമുണ്ടാവും.
ഇങ്ങനെ പേടിക്കാതിരക്കാന്‍ എന്താ വഴി.
പിന്നെ ജ്ഞാനത്തെ കുറിച്ച് എടുക്കുകയാണെങ്കില്‍,
ചിലന്തിയെ രാവിലെ നോക്കിയാല്‍ വലനെയ്യുന്നത് കാണാം.
മഞ്ഞ് തുള്ളിയില്‍ മറഞ്ഞ ആ വല കാണുകയേയില്ല.
ഇങ്ങനെ വല നെയ്യാന്‍ ചിലന്തിക്ക് ആരെങ്കിലും പറഞ്ഞുകൊടുത്തതാണോ.
മറ്റൊരുദ്ധാഹരണം എന്നത് വീട്ടിലെ ഉമ്മുകുലുസുവിന്റെ കുട്ടി,
പേര് ജാക്ക് എന്നാണ്.
പാലുകുടിക്കാന്‍ പോകുന്നത് ഉമ്മുവിന്റയടുത്തേക്ക് മാത്രമാണ്.
അമ്മയേയും,അച്ഛനേയും തിരിച്ചറിയുന്നതും ആരെങ്കിലും പറഞ്ഞുകൊടുത്തിട്ടാണോ.
ഈ ജ്ഞാനവും പേടിയുമെല്ലാം എങ്ങനെ നമ്മളിലുണ്ടാകുന്നു.
എന്താണ് ബോധം.

Comments

Popular posts from this blog

2016 wikipedia indian conference, chandikhand