കോരന്‍
ഞാന്‍ പഠിപ്പിക്കുന്നത് പൊതു സ്ക്കൂളില്‍
എന്റെ മകള്‍ പഠിക്കുന്നത് ഇമ്മിണ് വല്യ സ്ക്കൂളില്‍
നിന്റെ മകള്‍ പഠിക്കേണ്ടത് എന്റെ സ്ക്കൂളില്‍
നിന്റെ കിണ്ണം തുരുമ്പിച്ചതല്ലേ 
നിന്റെ ഉടുപ്പുപോലെ വീടു മേയാത്തതല്ലേ
പുറം മറക്കാത്തതല്ലേ
നിന്റെ മരവിച്ച കൈകള്‍ ബാക്കിവന്നവയെ വാരിയവയല്ലെ
നീ വെറുതെയല്ലെ
വെറുക്കപ്പെട്ടതല്ലെ

Comments