പാടൂര്‍ സ്ക്കൂളില്‍ അര്‍ച്ചനയോടൊപ്പം പഠിക്കുന്ന കൂട്ടുകാരനാണ് അഭിജിത്ത്.ഇന്ന് അഭിജിത്ത് വീട്ടിലേക്ക് വന്നിരുന്നു.വേഗം വന്ന് പത്രത്തിന്റെ സ്പോര്‍ട്ട്സ് പേജിലേക്ക് കണ്ണോടിച്ചു.കേരള ബ്ലാസ്റ്റേഴ്സിനെ ആലോചിച്ച് കുറച്ച് നേരം നിശബ്ദനായി.വൈകാതെ ബാംഗ്ലൂര്‍ കപ്പ് കൊണ്ടുപോകുമെന്ന് പറഞ്ഞ് വീണ്ടും നിശബ്ദനായി.പിന്നെ ഇംഗ്ലീഷ് പ്രിമിയല്‍ ലീഗിലേക്കായിരുന്നു.അപ്പോഴാണ് അഭി ഒരു കാര്യം പറഞ്ഞത്.തന്റെ കൂട്ടുകാരുമെല്ലാവരും ചേര്‍‍ന്ന്, പത്തും, അമ്പതും, നൂറും രൂപയും സമാഹരിച്ച് സ്ക്കൂളില്‍ നിന്ന് അര്‍ച്ചനയ്ക്കും, അതുലിനുമായി പതിനൊന്നായിരത്തിമൂന്നോറോളം രൂപ ചേര്‍ത്ത് വക്കാന്‍ പറ്റിയത്രേ....
അഭിജിത്ത് അതിലേക്ക് നാനൂറ് രൂപ നല്‍കി.
ഒപ്പമുള്ളവരുടെ വീഴ്ചകഴിലേക്ക് കണ്ണ് മായ്ക്കാതെ,
അവരിലേക്കെത്തി, അവരൊടൊപ്പം സഞ്ചരിച്ച്, ഒരുമിച്ച് മുന്നേറുന്ന മനസ്സുകളോട്
വലിയ നന്ദിയല്ലാതെ മറ്റൊന്നും പറയാനറിയില്ല.
അര്‍ച്ചനയ്ക്കും, അതുലിനും ഇന്നെല്ലാവരുമുണ്ട്.
കാലത്തിന്റെ മങ്ങിയ വെളിച്ചത്തിലേക്ക് കാലിടറിവീഴുമ്പോള്‍ പിടിച്ചുയര്‍ത്താന്‍ ഇവിടെ എല്ലാവരും.
#HELPArchanaAthul

Comments

Popular posts from this blog

2016 wikipedia indian conference, chandikhand