അങ്ങനെ ഇന്ന് കോഴിക്കോട്എത്തി.
ഇതാണ് ഞാനും ഏട്ടനമായി ഒറ്റയ്ക്കു വരുന്ന ആദ്യത്തെ യാത്ര.
അതുകൊണ്ടുതന്നെ വഴിയിലുടനീളവും ഞാന്‍ ഉപേക്ഷിച്ചത് സംശയങ്ങളായിരുന്നു.
എന്നാല്‍ കെ.എസ.ആര്‍.ടി.സി ബസ്സ്സ്റ്റാന്റ് എത്തി,അപ്പോഴൊന്നു തിരിഞ്ഞുനോക്കിയപ്പോള്‍ ആ ചോദ്യങ്ങളൊക്കെ ഉത്തരങ്ങളെന്ന വന്‍ മരങ്ങളായി മാറിയിരിക്കുന്നു.
അടുത്തതായി ചന്നം പിന്നം മഴയെന്നപോലെ റോഡിലൂടെ പെയ്തുകൊണ്ടിരിക്കുന്ന വാഹനങ്ങളേയും മുറിച്ചുകടക്കണം.
അപ്പുറം കടന്നത് ചായകുടിക്കാനാണ്.
അപ്പോഴാണ് പിന്നില്‍ നിന്നൊരു മുത്തശ്ശി പറഞ്ഞത്.
വണ്ടികള്‍ പോയിവരുന്നതനായി കാത്തിരുന്നാല്‍ അപ്പുറം കടക്കല്‍ നടക്കില്ലെന്ന്.
അവരെയൊന്നും നമ്മളെ ശ്രദ്ധിക്കില്ല.
അതുകൊണ്ടുതന്നെ അവരുടെ ശ്രദ്ധയിലേക്ക് കൈനീട്ടി എല്ലാവരുമായി അപ്പുറമെത്തി.
ഓട്ടോയില്‍ക്കേറി.
യുറീ ആപ്പീസ് ചാലപ്പുറം എന്നു പറഞ്ഞപ്പോള്‍ ഓട്ടോ വല്ല്യേച്ചന് മനസ്സിലായില്ല.
ചാലപ്പുറം വരെ കൊണ്ടുപോയി.
ഇതാണെന്ന് ചാലപ്പുറം എന്നു പറഞ്ഞു.
പിന്നെ യുറീക്കാ ആപ്പീസിലേക്കുള്ള വഴി മുരളി മാമന്‍, മാമന്റെ നാവുകൊണ്ട് ഞങ്ങള്‍ക്ക് നിര്‍മ്മിച്ചുതന്നു.
അങ്ങനെ ആപ്പസിലെത്തി.
ആദ്യം തന്നെ മുരളി മാമനോയാണ്കണ്ടത്.
പിന്നെ മുകളിലേക്ക് കയറിയപ്പോള്‍ കുറച്ച് പത്രാധിപകൂട്ടുകാരേയും.
അവരില്‍ പലരേയും നേരത്തേ പരിചയവുമുണ്ട്.
വീണ്ടും ജെനുമാമനെ കണ്ടു,ഷീജ അമ്മായിയേയും,അനിത ടീച്ചറേയും , ഷിനോജ് മാമനേയും ഒക്കെ കണ്ടു.
അങ്ങനെ ഓടി കിതച്ച ഘടികാര സൂചി ഒരു പുള്ളിയിലെത്തിയപ്പോള്‍ പരിപാടിതുടങ്ങി.
ആദ്യം തന്നെ എല്ലാവരുമായി പരിചയപ്പെട്ടു.
പിന്നെ,
ആണ്‍കുട്ടികളെന്നും, പെണ്‍ കുട്ടികളെന്നുമുള്ള വേര്‍തിരിവ്, സ്ക്കൂളുവഴി ചര്‍ച്ചയുടെ വണ്ടികയറി സമൂഹത്തിലേക്കെത്തി.
പക്ഷെ ചര്‍ച്ചയില്‍ സജീവമാകാന്‍ എനിക്ക് കഴിഞ്ഞില്ല.
എന്തോ കഴിഞ്ഞില്ല.ആ നേരം എന്റെ വാക്കുകള്‍ വറ്റിക്കാണും.
അടുത്ത തിരമാലയില്‍ അവയേയൊക്കെ ശേഖരിക്കണം.
സാരമില്ല.
അടുത്തതായി, തിരുത്തു സെക്ഷനായിരുന്നു.
കു യു (കുട്ടികളുണ്ടാക്കുന്ന യുറീക്ക) വിനുവേണ്ടിയുള്ളരചനകളെ തിരഞ്ഞെടുത്ത് തിരുത്തലാണ് അവിടെ ചെയ്തത്.
അപ്പോഴാണ്, എല്ലാവരുമൊന്ന് അവരുടെ വാതിലുകള്‍ തുറന്നത്. കൂടെ ഞാനും.
പിന്നെ അതായിരന്നു മുഴുവനും.
ഇടയ്ക്ക് ചായയും,കടിയും വന്നു.
ഇടയ്ക്കാണ് ജോസഫ് ആന്റണി മാമന്‍ ആപ്പീസിലേക്ക വന്നത്.
കൂടെ എനിക്കായി മൂന്ന്സമ്മാനങ്ങളും.
അതില്‍ രണ്ടെണ്ണം പുസ്തകങ്ങളായിരുന്നു,പിന്നെന്ന് മാമന്റെ നിറങ്ങളില്‍ തീര്‍ത്ത പുഞ്ചിരിയും.
അങ്ങനെ സമയവും ഞങ്ങളുടെ കൂടെ ചര്‍ച്ചക്കായ് ഇരുന്നു.
ചില വാക്കുകളെ കൊന്നും,ചിലതിന് ജീവന്‍ നല്‍കിയും ഇരിക്കുന്നതിനിടയ്ക്കാണ് പാപ്പൂട്ടി മാഷിന്റെ ക്ലാസ്സെത്തിയത്.
മാഷിന്റെ ക്ലാസ്സ് പക്ഷെ വടിയും,ബോര്‍ഡും ഇല്ലാത്ത ക്ലാസ്സായിരുന്നു.
കണ്ണുരുട്ടലും, പിച്ചി നുള്ളലും, പാഠപുസ്തകമെടുക്കാത്തതിന് തല്ലലും,പുറത്തുനിര്‍ത്തലുമൊന്നുമില്ലാത്ത ക്ലാസ്സ്.
അവിടെ കുട്ടിത്തത്തെകുറിച്ചും, അധ്യാപകരുടെ കുട്ടികളിന്മേലുള്ള പെരുമാറ്റവുമൊക്കെ ചര്‍ച്ചാവിഷയമായി.
രാത്രി ഭക്ഷണം ഹോട്ടലില്‍ നിന്നായിരുന്നു.
വേണ്ടത്ര കഴിച്ച് ഞങ്ങള്‍ മടങ്ങിയത് ഉറക്കത്തിലേക്കായിരുന്നു.
പെണ്‍കുട്ടികളേയൊക്കെ വീടുകളിലാക്കി.
ഞങ്ങളെ യുറീക്കാ ആപ്പീസിലും.
നാളെയുടെ ഉച്ചയോടെ ക്യാമ്പ് കഴിയും.
എന്തായാലും ഇന്നുറങ്ങട്ടെ.
ഗുഡ് നൈറ്റ്.....

Comments

Popular posts from this blog

2016 wikipedia indian conference, chandikhand