‪#‎വീട്ടുവേശേഷം‬ ‪#‎വര‬
ഞങ്ങളുടേത് ആടുജീവിതമാണ്.
ജിജ്ജുവും,ജീജുവും,പാണ്ടിയും,ആയിഷയും,തുമ്പിയും,ലക്കിയും,സുന്തരിയും ചേര്‍ന്ന ആടുജീവിതം.
ഇതിലെ ജിജ്ജുവും,തുമ്പിയും,വെളുത്ത നീണ്ട മുടിയുള്ളവരാണ്.ജീജുവും,ലക്കിയും,രണ്ട്കൊറ്റന്മാര്‍..പാണ്ടി തള്ളആടും,ആയിഷു മുത്തശ്ശി ആടുമാണ്.
സുന്തരിയാണെങ്കില്‍ ഇതിലേതിലും പെടാത്തവള്‍.
അങ്ങനെ കുത്തുകൂടിയും,പിണങ്ങിയുംആണ് അവരുടെ ജീവിതം.
കാലം പലതിനേയും തന്റെ ഇരുളറയില്‍ മറച്ചിരുന്നു. ,ഇന്നലെ അറിയാതെ മേഘങ്ങള്‍ ‍ഇരുണ്ടുപോയി,കാറ്റിളകിപ്പോയി.
ജിജ്ജുമരിച്ചു.
മതങ്ങളില്ലാത്ത കുഴിച്ചിടല്‍,മരങ്ങള്‍ ഇലകളെ പൂവായികൊഴിച്ചു.കരയുവാന്‍ നാദസ്വരം നൃത്തി കിളികള്‍ മരണസ്വരം പാടി.
അതിനും ഒരീണമുണ്ടായിരുന്നു.
ജിജ്ജുവും, ജീജുവും തമ്മിലുള്ള ബന്ധം ഒരിക്കലും പിരിയാത്തതായിരുന്നു.ഒരാളെ കണ്ടില്ലെങ്കില്‍ മറ്റേയാള്‍ നിലവിളിയോട് നിളവിളിയായിരിക്കം.
കാത്തിരിപ്പിന്റെ നിലവിളി..ആ നിലവിളികളിലെല്ലാം ദുഖത്തിന്റേയും ഉമിനീരുകാണാമായിരുന്നു.
ജിജ്ജുവും,ജീജുവും ഇവിടേക്ക് ഇവിടങ്ങളിലേക്കിറങ്ങിയത് ഒരേ ഒട്ടോയില്‍ ഒരേ സമയത്തായിരുന്നു.
ജിജ്ജു മരിച്ചത് ഇവിടെ പല ആടുകളെ കൊന്ന അതേ പട്ടികള്‍ തന്നേയായിരുന്നു.ഈ മണ്ണിനേയും ഗന്ധത്തേയും അറിയാത്തവയായിരുന്നു അവ..
ആരേയും ഇനി കുറ്റം പറയാന്‍ കഴിയില്ല.പട്ടികളുടെ പ്രകൃത്യായുള്ള ''കൊതി'' പുറത്ത് വന്നു എന്നുമാത്രം.
സങ്കടമിതേയുള്ളു,ഇനി ജീജു രാത്രിയിലും വിശപ്പിലുമെല്ലാം,ഒറ്റക്കുകഴിയണ്ടേ....
പലവഴികളിലൂടെ ചിന്തിച്ചാല്‍ അതിലൊരുവഴി നമ്മെ പോലെതന്നേയുണ്ട്.എന്നിട്ടും ആടുകളെന്ന വേര്‍തിരിവ് എല്ലായിടത്തുമുണ്ട്.മനുഷ്യരെന്ന
വേര്‍തിരിവും കൂടെയുണ്ട്.
എന്തായലും അവള്‍ ഉറങ്ങട്ടെ .
ഉണരില്ലെന്നറിയാം.എന്നാലും ഒരു Good night.

Comments

Popular posts from this blog

2016 wikipedia indian conference, chandikhand