‪#‎യാത്രാപുസ്തകം‬ ‪#‎വര‬
നാളെ സ്ക്കൂള്‍ അവധിയാണ്. നാളെയല്ലേ,സ്നേഹത്തിന്റേയും ത്യാഗത്തിന്റേയും ചെറിയ പെരുന്നാള്‍.ചെറുതാണെങ്കിലും എനിക്ക് വലിയ പുസ്തകത്തിന്റെ കഥ പറയാനുണ്ട.എല്ലാം കൊണ്ടും വലിയത്.
കഥതുടങ്ങുന്നത് എപ്പഴോ ഓടാന്‍ തുടങ്ങിയ ട്രെയിനില്‍ വെച്ചാണ്.
രാത്രിയാണ്.അവിടെയവിടെയായി കുഞ്ഞുവീടുകളുടെ വെളിച്ചം മാത്രം കാണാം.നിശബ്ദമായ ഇടം.എന്നാല്‍ മനസ്സ് കൊണ്ട് ബഹളമയം.ഞങ്ങളുടെ മുമ്പറത്തിരിക്കുന്നത് രണ്ട് തലപ്പാവിട്ട,നീണ്ട താടിയുള്ള വെളുത്ത വസ്ത്രമണിഞ്ഞ മനുഷ്യരായിരുന്നു.
അങ്ങോട്ടൊന്നും മിണ്ടിയില്ല,എല്ലാം ഇങ്ങോട്ടായിരുന്നു.അല്ലാഹുവിന്റെ ജനനമരണ കാര്യങ്ങള്‍ പറഞ്ഞുതന്നു,ആ വലിയ പുസ്തകമായ ഖുറ്
ആന്‍ എടുത്ത് അതില്‍ നിന്നും പലതും പറഞ്ഞുകൊണ്ടേയിരുന്നു.അവസാനം ലോകം അവസാനിക്കുമ്പോള്‍ അല്ലാഹു തന്നെ വിശ്വസിക്കുന്നവരെ
തന്നിലേക്ക് വിളിക്കുമെന്നാണ്,ആ രണ്ടുമനുഷ്യരിലെ ഒരുവര്‍ പറഞ്ഞത്.എല്ലാവരെപോലെ തന്റെ ദൈവങ്ങളെ വിശ്വസിക്കുന്നതുപോലെ ആ മനുഷ്യ
നും തന്റെ ദൈവത്തില്‍ വിശ്വസിക്കുന്നു,എന്നുമാത്രം.
അപ്പോഴാണ് ഒരു കടലവിക്കുന്നമാമന്‍ വന്നത്.വില്‍പ്പനക്കൊപ്പം പ്രസംഗവും നടത്തുന്നുണ്ട്.വേറിട്ട മറ്റൊരു മനുഷ്യന്‍,സാധാരണക്കാരന്റെ മൊഴിയില്‍ പലരേയും ചീത്ത വിളിക്കുന്നപോലെ എനിക്കു തൊന്നി.ട്രെയിന്‍ യാത്ര അതിനു പറ്റിയതെന്ന് ആ മാമന് തോന്നിയിരിക്കാം.
അങ്ങനെ ആ കടലമാമന്‍ അടുത്ത കമ്പാര്‍ട്ട്മെന്റെത്തി അവിടന്നും അതുതന്നെ തുടര്‍ന്നു.ഇവിടന്ന് പലരും തിരിച്ച് എന്തക്കെയോ താഴ്ന്ന സ്വരത്തില്‍ പറയുന്നുമുണ്ട്.തലപ്പാവിട്ട മനുഷ്യന്‍ തുടര്‍ന്നു.ഞാന്‍ മാത്രമല്ല വേറെ കുറേ പേരും അതാസ്വതിച്ചിരുന്നു.
വീട്ടിലേക്ക് കുറേ പോകാനിരിക്കെ ആ വരത്തമാനം രസകരമായി.ഖുര്‍ ആനിലെ ഒരോ വരി വായിച്ച് അതിന്റെ അര്‍ഥം പറഞ്ഞ് തരലായിരുന്നു,
ആ മനുഷ്യന്‍ ചെയ്തുകൊണ്ടേയിരുന്നത്.എന്നാല്‍ ചിലതൊക്കെ മറവിയുടെ കാല്‍ക്കീഴില്‍ അമര്‍ന്നിരുന്നു,മറ്റ്ചിലത് കരിയാതെ വിരിഞ്ഞുവിരിഞ്ഞ്
വാറാമാലപിടിച്ച് പുകയാതെയിരിക്കുന്നു.പെട്ടെന്ന് മറ്റൊരു തികച്ചും വെത്യസ്ഥനായ ഒരു മനുഷ്യന്‍ കടന്നുവന്നു.തലപ്പാവിട്ട മനുഷ്യനെ തന്റെ
മതമാണ് വലുതെന്ന പേരില്‍ കുറേ ചീത്ത് വിളിച്ചു,കുറേ പുളിച്ച തെറിയും.മതത്തിന്റെ വര്‍ഗ്ഗീയത അപ്പോഴെനിക്ക് മനസ്സിലായി.എന്തുകൊണ്ട്,
ലഹളകളും ഉണ്ടാകുന്നുവെന്നും നിശ്ചയമായി.
അയാളുടെ സ്റ്റോപ്പെത്തിയപ്പോള്‍ അയാള്‍ ഇറങ്ങി.പൂജാരിയായിരുന്നു അയാള്‍.അത്രയും നേരം മൗനം പാലിച്ച തലപ്പാവിട്ട മനുഷ്യന്‍
വീണ്ടു പറയാന്‍ തുടങ്ങി.മനുഷ്യന്‍ തന്നെ നിര്‍മിച്ചവനെപ്പോലും വെറുതെവിടുന്നില്ല,......
അങ്ങനെ നീണ്ടയാത്രക്കൊടുവില്‍ കുറേ സംസാരിച്ചുതീര്‍ത്തു..
അവസാനം വിശുദ്ധ ഖ്ര്‍ആനും എന്നിലേല്‍പ്പിച്ചു.ആശംസകള്‍ നേര്‍ന്ന് സ്റ്റോപ്പിലിറങ്ങി.
കുറേ മനുഷ്യരെ കണ്ടുമുട്ടി,അവരെല്ലാം പല സ്വഭാവക്കാര്‍,വിശേഷക്കാര്‍,താന്‍, എല്ലാവരും മനുഷ്യരെന്നറിയാത്തവര്‍.
കുറേ മനുഷ്യരെ ഏന്തി ട്രെയിന്‍ ജാതിയും മതവുമില്ലാത്ത ഒരേയൊരു ചൂളം വിളിച്ച് ദൂരേക്ക് ദൂരേക്ക് നീങ്ങികൊണ്ടിരുന്നു.ദൂരം പൊകുന്തോറും
കാഴ്ച്ചക്കുമാത്രം ഇല്ലാതായികൊണ്ടിരുന്നു.ജീവിതത്തിന്റെ ചവിട്ടുപടികള്‍ കയറിയിറങ്ങിയപോലെ.......

Comments

Popular posts from this blog

2016 wikipedia indian conference, chandikhand