‪#‎എന്റെസ്ക്കൂള്‬‍ ‪#‎വര‬
രാവിലെയാകുമ്പം മണ്ണ് മഴക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു.രണ്ടുദിവസമായില്ലേ മഴ പെയ്തിട്ട്,അതുകൊണ്ട് തന്നെ സ്ക്കൂളിലേക്കുള്ള പോക്ക്
നനയാതെയായിരിക്കുമെന്ന് വിചാരിച്ചു.കാട്ടുതീ പടരണപോലെ വെയില് ആഞ്ഞടിച്ചു.എന്നാലും എപ്പഴാ ആകാശത്തിന്റെ മുഖം മാറാ എന്നറിയില്ലല്ലോ....ഒരു മുന്‍കരുതലും കൈയ്യിലുണ്ടായിരുന്നു.അച്ഛനാണ് സ്ക്കൂളില്‍ വണ്ടിയില്‍കേറ്റികൊണ്ടാക്കിയത്.
വിചാരിച്ചപോലെ മഴ വന്നു.ഇന്ന് അതില്‍ നിന്ന് രക്ഷിച്ചത് കാലനായിരുന്നു.
കാലന്‍ കൊട......കുത്തിപിടിച്ച് നടക്കാനും അത് ഉപകരിക്കും..അങ്ങനെ സ്ക്കൂളെത്തി.ചിലരൊക്കെ എന്നെമാത്രം നോക്കിനിന്നു.അവരുടെയൊക്കെ
ചെറിയ കൊടയല്ലേ....വെത്യസ്ഥനായാല്‍ ഇങ്ങനെയാ.....ചിലര്‍ കുശുമ്പിന്റെ ഊഞ്ഞലില്‍ ആടിയാടി കളിയാക്കുകയായിരിക്കും.
ഞാനതുഒന്നും ശ്രദ്ധിച്ചില്ല.
ക്ലാസ്സെത്തി.എല്ലാവരേയും പോലെ അവര്‍ കളിയാക്കിയില്ല.അത്ഭുതത്തോടെ നോക്കി.ചിലര്‍ അത് വെച്ച് കളിച്ചു.അപ്പോഴും ഞാന്‍ സന്തോഷവാനായിരുന്നു.സിനിമയിലെ വില്ലന്‍ ഇത് വച്ച് നടക്കുന്നതുപോലെയൊക്കെ എന്റെ കൂട്ടുകാര്‍ അഭിനയിച്ച് കാണിച്ചുതന്നു.എല്ലാവരും ഒന്ന്
ആര്‍ത്ത്ചിരിച്ചു.
വൈകാതെയാണ് വൈകുന്നേരമെത്തിയത്.മണിയടിച്ചു.
ബസ്സ് കേറി സ്ഥലമെത്തി,ഇനിയും നടക്കാനുണ്ട്.അപ്പോഴും കാലനെ വരവേല്‍ക്കാന്‍ മഴയെത്തി,
വീണ്ടും കുറേ കണ്ണുകള്‍ എന്നെതന്നെ നോക്കിനിന്നു.വല്ലാത്ത ദേഷ്യം അപ്പോള്‍ തോന്നി.അതൊക്കെ ചിരിയില്‍ മറച്ച് വെച്ച് ചിരിക്കാതെ നിന്നു.
വീടെത്തി.
അപ്പോഴും കാതിലൊരു കമ്മലുപോലെ കാലന്‍ ഒറ്റക്കാലില്‍ ചിരിച്ചും കരഞ്ഞും എന്നില്‍ ഊയലാടികൊണ്ടിരുന്നു.....

Comments

Popular posts from this blog

2016 wikipedia indian conference, chandikhand