#‎ഇന്ന്വായിച്ചത്‬ ‪#‎വര‬
ദാഹമകറ്റാന്‍ പുഴകളുണ്ട്.എന്നാല്‍ ഇന്ന് പുഴകളും ദാഹിക്കുകയാണ്.നാം ഊറ്റികൊണ്ടുപോകുന്ന മണലിനുവേണ്ടിയാണാ ദാഹം.പുഴ എല്ലിച്ചിരിക്കു
യാണ്.വിശപ്പുമുണ്ട്.
എന്നാലും ദാഹമകറ്റാന്‍ പോലും നമുക്ക് കഴിയുന്നില്ലല്ലോ.....
പാഠാലയങ്ങളിലെ പാഠപുസ്തകങ്ങളില്‍ മണല്‍ വാരല്‍ ദോഷമെന്ന് പഠിച്ചിട്ടുണ്ട്.ആ കാലാവതി കഴിയുമ്പോഴേക്കും അത് മറന്നിരിക്കും.
ഇപ്പോ കുറച്ച് കൂട്ടിചേര്‍ത്ത് ഒന്ന് ഓര്‍മിപ്പിക്കുന്നു.
മണല്‍ സാധാരണക്കാരനല്ല.അവന്റെ അഭാവം വിടവുതന്നെയാണ്.ചില മീനുകള്‍ മുട്ടയിടുന്നത് മണലിന്റെ ഇടയിലാണ്.മണല്‍, നിര്‍മാണ വ്യവസായ
ത്തിനാണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്.അതേ രീതിയില്‍ മണല്‍ ഏറ്റവും കൂടുതല്‍ നഷ്ടമാകുന്നത് പുഴകളിലാണ്.
വീണ്ടും മീനിലേക്ക് തന്നെ വരാം.ചിലമീനുകള്‍ മണലിലാണ് മുട്ടയിടുന്നത് എന്നത് ഞാന്‍ പറഞ്ഞു.അതുകൊണ്ട്തന്നെ മണല്‍ വാരല്‍ ആ മീനുകളുടെ
തലമുറകളെ തന്നെ വാരലെന്ന് പറയാം.ഇങ്ങനെ ആ മീനുകളൊക്കെ നശിച്ചാല്‍ മുക്കുവരെന്തുചെയ്യും.അവര്‍ പണ്ടത്തെപോലെ തന്നെ അല്ലെങ്കില്‍
ഇന്നത്തെ പോലെ തന്നെ പട്ടിണിയാവും.
മറ്റൊന്ന് പുഴകളിലെ മണല്‍ വാരല്‍ വെള്ളപൊക്കത്തിനും കാരണമാവും.എങ്ങനെയെന്നും പറയാം.മണലില്‍ കുറേ സുഷിരങ്ങളുണ്ട്.വലുതും ചെറുതുമായവ.അതില്‍ അമിതമായി മുകളിലേക്കുയരുന്ന വെള്ളത്തെ വലിച്ചെടുത്ത് സംഭരിച്ച് ആവശ്യമുള്ളപ്പോള്‍ പുറത്തേക്ക് വിടും.
തീര്‍ന്നില്ല.നല്ല ഒന്നാന്തരം ശുദ്ധീകരണകാരികൂടിയാണ് മണല്‍.വെളത്തിലൂടെ പല മാലിന്യങ്ങളും ഒഴുകിവരുന്നുണ്ടാവും,അവ കട്ടിയേറിയവയായിരിക്കും.അവ മണലില്‍ കുടുങ്ങികിടക്കും.അത് ചിലപ്പോള്‍ മീനുകള്‍ക്കോ മറ്റെന്തിനെങ്കിലോ തീറ്റയാകും.....അതങ്ങനെ സൈക്കിളുപോലെയാ.തിരിഞ്ഞുകൊണടിരിക്കും.എന്തെങ്കിലും തടസ്സം വന്നാല്‍ ആ കറക്കവും നിലക്കും.
ഇന്ന് കറക്കം നിലച്ചിരിക്കുകയാണ് പുഴ.
നാളേക്കെങ്കിലും ഒന്ന് കറങ്ങിക്കോട്ടേ.....
ഇന്നില്‍ ബാക്കിവെച്ചാല്‍ മാത്രം മതി.......

Comments

Popular posts from this blog

2016 wikipedia indian conference, chandikhand