‪#‎യാത്രാപുസ്തകം‬ ‪#‎വര‬
ഇന്ന് യാത്രാപുസ്തകത്തില്‍ തുന്നിചേര്‍ക്കുന്നത് വെത്യസ്ഥമായ ഒരു മരത്തിന്റെ കഥയാണ്.മരങ്ങളുടേയും.ആ കഥ മറ്റിടങ്ങളിലേക്കും വഴിമാറി പോകുന്നുണ്ട്.ഇടവഴികളില്‍ ആദ്യം കണ്ടത് നിറഞ്ഞൊഴുകുന്ന പുഴയായിരുന്നു.
അപ്പുറത്ത് വേവുന്ന ചെങ്കല്ലിനൊപ്പം കുറേ മനുഷ്യരുള്ള ചെങ്കല്‍ചൂളയായിരുന്നു.
പാത മുന്നോട്ട് മുന്നോട്ട്,പോകുന്തോറും ഒരോരോ കാഴ്ചകള്‍ മിന്നിമാറി തെളിഞ്ഞുകൊണ്ടിരുന്നു.
''ആര്‍ക്കും വേണ്ടാതെകിടക്കുന്നപൊന്തകള്‍ക്കരികെ ആര്‍ക്കും വേണ്ടാതെ കിടക്കുന്ന അത്യാവശ്യമായ മറ്റൊന്ന്''.
കുറേ വളവുതിരിഞ്ഞു,
കേറ്റങ്ങളും കേറിയിറങ്ങി.
ഇറക്കങ്ങളും ഇറങ്ങിക്കേറി.
ആശ്ച്വര്യമെന്ന കാഴ്ചയെ മാക്കുന്ന കാഴ്ചയില്ലാത്ത മനുഷ്യരും തെരുവുവീതിയില്‍ ഉണ്ടായിരുന്നു.
അങ്ങനെ കഥവിടരാന്‍,ആ മരമെത്തി.''നാല്‍പ്പാമരമെന്ന മരം.''
അടിയില്‍ നിന്ന് പന്തലിച്ച് പോരുന്ന ''പെരുക്''ആ കുടുമ്പത്തിലെ ഒരംഗംതന്നേയാണ്.അച്ഛന്റെ കൂട്ടുകാരനായ ഗോപി വലിയച്ചന്‍ ഇതിനെ കുറിച്ച് തന്റെ കഥ പറഞ്ഞുതന്നു.
ആടുമേക്കാന്‍ പോയിരുന്ന കാലം,ആ ദിവസങ്ങളിലൊക്കെ പെരുകിന്റെ ഇലയിലെ പാല് അട്ടിന്‍ പാലില്‍ ഒറ്റിക്കും, അപ്പംപോലെ അതാകുമ്പം എടുത്ത്
കഴിക്കും.നല്ല രുചിയായിരുന്നത്രേ....
പിന്നെ മേളോട്ട് നാല്‍പ്പാമരമായിരുന്നു.നാല് ആലുകള്‍,ഞങ്ങളെത്തുമ്പം മുകളിലൊന്നും ഇലയില്ലായിരുന്നു.
ഗുരുവായൂര്കാര് വന്ന് അതൊക്കെ ഹോമത്തിനായി വെട്ടികൊണ്ടുപോയി.തണ്ടാണ് ഉപയോഗിക്കാറ്.
അല്ലെങ്കില്‍ കുറച്ചു കൂടി മരം സുന്തരനായേനേ...
ഇല ഒരു ഭാഗത്ത് കൂട്ടിയിട്ടുണ്ട്.ആതൊന്നും കത്തിക്കാന്‍ പാടില്ല,വഴിയിലെ ഒരു മുത്തച്ഛനാണത് പറഞ്ഞത്.
നാല്‍പ്പാമരങ്ങള്‍ അത്തി,ഇത്തിഅരയാള്‍,പേരാല്‍ എന്നിവയുടെ കൂട്ടായിരുന്നു.
പിന്നെ വീണ്ടും മോളോട്ട്,അതൊരു പനയാണ്.സൂര്യനിലേക്ക് എത്തിനൊക്കുന്ന പന.
നല്ലൊരു കാറ്റ്വീശിയതോടൊപ്പം ചര്‍ച്ചയും വഴിമാറി.
ഗോപിവലിയച്ചന്‍ തുടര്‍ന്നു.ദൂരെകാണുന്ന പനകളെല്ലാം ഇപ്പോള്‍ ഒറ്റക്കാണ്.വലിഞ്ഞുകേറാന്‍ വയ്യാത്തതുകൊണ്ട് എല്ലാവരും ചെത്ത് നിര്‍ത്തി.അതിന്റപ്പുറത്തെ കാടെല്ലാം ഇന്ന് റബറായിരിക്കുന്നു.അതിനുമുമ്പ് അതൊക്കെ പാടമായിരുന്നു.
വീണ്ടും ഇങ്ങോട്ട് തന്നെ തിരിച്ചെത്തി.ഈ മരം നിക്കുന്നത് കൊടിയന്‍ ചിറ എന്ന സ്ഥലത്താണ്.അരികില്‍ പാടത്ത് കൊടിയന്‍ എന്ന നെല്‍വിത്തിനമാണ്
ഉപയോഗിക്കുന്നത്.കൊടിയന്‍ ഉപയോഗിക്കുന്ന വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലം(ചിറ).
അങ്ങിനെയാണ് ആ പേരുവന്നത്.ഏതാണ്ട് എട്ട് മാസം വേണംത്രേ വിളവെടുക്കാന്‍.പിന്നെ കൊടിയന്‍ വക്കോല്‍ പുര മേയാനും ഉപയോഗിക്കുമത്രേ...ഇന്നതൊന്നും ഇല്ല.
അതിനപ്പുറത്ത് ഈഴുവാര്‍ കൊളമ്പുമാണ്.
തൊട്ടരികില്‍ ഒരു കുന്നുണ്ട്.ക്വാറിയായവള്‍,പിന്നെ ഉപേക്ഷിക്കപ്പെട്ടവള്‍.പേര് പേച്ചിക്കുന്ന്.
ഇതിനെല്ലാം പ്രതേക പേര് വരാനും കാരണമുണ്ട്.പേച്ചി കുന്നില്‍ വസിച്ചിരുന്നത് ഹരിജന്‍ എന്ന ജാതിക്കാരായിരുന്നു.അവരിട്ടതാണിപേരുകള്‍.
മുമ്പ് മൂന്നു വീടുകളായിരുന്നു ആ പ്രദേശത്തെ ഭരിച്ചിരുന്നത്.അവരുടെ പീഡനങ്ങള്‍ സഹിക്കവയ്യാതെ അവിടെയുള്ള എല്ലാ ഹരിജനും പേച്ചിക്കുന്നില്‍ നിന്ന് ദൂരേക്കയാത്രയായി..രണ്ടുമിനുട്ട് വൈകിയാല്‍പറച്ചിലില്ല.പുറത്ത് അടിയാണ് എപ്പഴും വീഴുക.
ആ പേരുകളൊക്കെ ഇപ്പഴും നിലനിന്നുപോന്നത് ഭാഗ്യം.
ചെറുപ്പത്തൊക്കെ ഗോപി മാമന്‍ ഇവിടം ഓടിക്കളിച്ചിരുന്നു.എന്തുസുന്തരമായ സ്ഥലം.എന്നാലും ഒരു തടസ്സം.അവിടെ പടുകൂറ്റന്‍ ടവറുവന്നു.
അതിനു ചുറ്റുവട്ടത്തുള്ള പ്രത്തേകതരം ചെടികളും അതോടെ ഇല്ലാതായി.
അടുത്തുള്ള പാടത്ത് ഉടമ കള പറിച്ചിട്ടില്ല.വലിയച്ചന്‍ കണ്‍ചിമ്മെ പറഞ്ഞു.
അതെങ്ങനെ എന്റെ ചോദ്യം.
കള വിളപോലെ തന്നെയാ.ഗുണം മാത്രം വെത്യസ്ഥം.വിളക്കരികെ വെള്ള നിറത്തില്‍ കാണുന്നതാണത്രേ കള.അവിടെയെങ്ങും അതിന്റെ കൂമ്പാരമാണ്.പാവം പാടം.
കഥയെ പലവഴിക്ക് പറഞ്ഞാക്കീട്ട് മരം എല്ലാം കണ്ടുകൊണ്ടിരുന്നു.
വീട്ടിലേക്ക് അതേ വഴിക്ക് തിരിച്ചെോടി.വഴിയില്‍ കാഴ്ചയില്ലാത്ത മനുഷ്യര്‍ക്കപ്പുറം എകാന്തതയില്‍ കണ്ണുതുറന്നിരിക്കുന്ന രണ്ട് നായാടികളെ കണ്ടു.പുലയരുടെ സ്മരണ മലയിലും കുന്നിലും കാറ്റടിക്കുന്നുണെ്ടെങ്കിലും ജീവനുള്ള സ്മരണകള്‍ ഒന്നോ രണ്ടോ മാത്രം.വെളിച്ചമില്ലാത്ത 
കറുത്ത അവരുടെ പേര് നായാടികള്‍...

Comments

Popular posts from this blog

2016 wikipedia indian conference, chandikhand