അന്നാമാഷ് എന്നോട് കോഴിയുണ്ടോന്ന് ചോദിച്ചു.
ഞാന്‍
ഓ.......
എന്നാ എനിക്കൊന്ന് വേണം.
നാടന്‍ കോഴിയല്ലേ?
അല്ലല്ലോ.......എറച്ചികോഴുിയാ
അയ്യേ എന്നാ എനിക്ക് വേണ്ടാ;
മാഷ് മുഖം ചുളുക്കി,നെറ്റിവരകള്‍ താഴ്ത്തി.
നടന്നു.
പിന്നൊരിക്കല്‍ മഴതോര്‍ന്ന സമയം ഒരു എറച്ചിക്കോഴി കടയില്‍
മാഷ് കോഴി വേടിക്കാന്‍ വന്നു.
''ഒന്നും മറന്നിട്ടില്ല''
മാഷ് എന്നേ കണ്ടതും
അന്നത്തെപോലെ തന്നെ മുഖം ചുളുക്കി,നെറ്റിവരകള്‍ താഴ്ത്തി.

Comments