ഏട്ടനിലും,എന്നിലും ചിരി വിടരുമ്പോള്‍ അത് പരീക്ഷാക്കാലമായിരിക്കും,
ഏട്ടനിലും,എന്നിലും മറ്റൊരു നാള്‍ ചിരി വിടരുമ്പോള്‍ അത് രാത്രിയുടെ ഉറക്കമായിരിക്കും.
പിന്നെ, രാത്രിയുടെ മറവില്‍ ഇടയ്ക്കുമാത്രം ഒത്തുചേര്‍ന്നു നടക്കുന്ന,
മനുഷ്യ മനസ്സുകള്‍ അലഞ്ഞാടാത്ത വഴിതെരുവുകളിലായിരിക്കും 
ഏട്ടനിലും എന്നിലും ചിരി വിടരുക.
അതുകൊണ്ടാവാം തെരുവുകള്‍ കിളിര്‍ത്തും,
പരീക്ഷാക്കാലവും,ഉറക്കവും വാടികരിഞ്ഞുമിരിക്കുന്നത്.

Comments