വേണ്ടേ വേണ്ട വേണ്ടേ വേണ്ട
ഇനിയൊരുയുദ്ധം നമുക്ക് വേണ്ടേ വേണ്ട......
എന്നുപറഞ്ഞാണ് ഇന്ന് ഹിരോഷിമാ ദിനത്തില്‍ യുദ്ധത്തിനെതിരെയുള്ള റാലിക്ക് ഞങ്ങള്‍ തുടക്കം കുറിച്ചത്.
അതുകൊണ്ട് തന്നെ ചൂണ്ടാനുള്ള ചൂണ്ടുവിരലുകളേയും,തിരുത്താനുള്ള നാവുകളേയും ഒന്നായി വെറും ഓര്‍മകളാക്കി മാറ്റിയ യുദ്ധത്തില്‍, ഇല്ലാതായ മനുഷ്യര്‍ക്കുവേണ്ടിയും ഞാനിത് സമര്‍പ്പിക്കുന്നു.
ഹിരോഷിമദിനം ഹിരോഷിമയില്‍ നഷ്ടമായ ജീവിതങ്ങളെ മാത്രം ഓര്‍മിപ്പിക്കുന്നതല്ല.
യുദ്ധത്തിന്റെ കൂര്‍ത്ത നഖങ്ങള്‍ക്കിരയായ എല്ലാ മനുഷ്യജന്തുസസ്യജാലങ്ങളേയും ഓര്‍ക്കുന്നതാണ്.
1964 മുതല്‍ 1973 വരെ നടന്ന വിയറ്റ്നാം യുദ്ധത്തില്‍, ഒമ്പത് വര്‍ഷത്തോളം, എട്ട് മിനിട്ട് ഇടവിട്ടാണ്,യു.എസ് ലാവോസിലില്‍ ഏതാണ്ട് 2 മില്ല്യണ്‍ ബോമ്പുകള്‍ വര്‍ഷിച്ചത്.അപ്പോള്‍ എങ്ങനെയാണ് ഒരു രാജ്യം എല്ലാത്തിനേയും വീണ്ടെടുക്കുക?
അപ്പോഴൊക്കെ അവിടത്തെ കുട്ടികള്‍ അപൂര്‍ത്തിലപൂര്‍വമേ സൂര്യനെ കാണാറുകയുള്ളൂ.
നിരന്തരം ബോമ്പുകളുടെ വര്‍ഷണം അവരെ ഗുഹകളിലേക്കും,തുരങ്കങ്ങളിലേക്കും ഒളിഞ്ഞു താമസിക്കാന്‍ പ്രേരിതമാക്കി.ബോമ്പുകളുടെ സ്ഫോടനവും,യു.എസിന്റെ എയര്‍ വാറും കാണാന്‍ അങ്ങനെ കാണികളുമവിടേക്കെത്തി.അവരാണ് ടൂറിസ്റ്റുകള്‍......
കണ്ണെത്താ ദൂരത്ത് വിരിഞ്ഞ് കിടക്കുന്ന കല്ല് ജാറുകളുള്ള സ്ഥലത്ത് കുറച്ചിടം മാത്രമേ കാണികള്‍ക്ക് സുരക്ഷിതമായുള്ളൂ....
ബാക്കിയിടങ്ങളില്‍ വീണിരുന്ന മില്ല്യണോളം പൊട്ടിയ ബോമ്പുകള്‍ സൃഷ്ടിച്ച മണല്‍ കെണികളാണ് അവരെയൊക്കെ വരവേല്‍ക്കാനുണ്ടാകുക....എന്നാല്‍ മറ്റു കുറേ ബോമ്പുകള്‍ പൊട്ടിയിട്ടുമില്ല.
യു.എസ് വര്‍ഷിച്ച ബോമ്പുകള്‍ എന്നാല്‍ അവിടത്തെ മനുഷ്യരുടെ ജീവനല്ല പറിച്ചത് അവരുടെ ജീവിതങ്ങളാണ്..കരിഞ്ഞ ജീവിതങ്ങള്‍ അങ്ങനെ ജീവനില്ലാതെ തീരുന്നു.
ലാവോസിലെ ട്രെയില്‍ പാളങ്ങള്‍,ഡാമുകള്‍,വൈദ്യുതി,മറ്റു ശൃംഗലകളിലേക്കാണ് യു.എസിന്റെ ബോമ്പുകള്‍ വന്ന് വീണത്.അതോടെ ലാവോസ് ഒരു സൗകര്യങ്ങളുമില്ലാതെ ഒറ്റപ്പെട്ട്,സ്വയം മരണത്തിലേക്ക് ഇറങ്ങിചെല്ലുകയാണ് ചെയ്തത്.
ഇറങ്ങിയതല്ല,യുദ്ധമുഖമണിഞ്ഞ കുറേ മനുഷ്യര്‍ തന്നെ തള്ളിവിട്ടതെന്ന് പറയാം....
യു.എസ്, ലാവോസിലെ യുദ്ധത്തിനായി ദിവസവും 13.3മില്ല്യണ്‍ ഡോളറാണ് ചിലവഴിച്ചിരുന്നത്,എന്നാല്‍ 2014-ല്‍ പൊട്ടാതിരുന്ന ബോമ്പുകളെ നീക്കം ചെയ്യാന്‍ 12 മില്ല്യണ്‍ ഡോളറും ചിലവഴിച്ചു.
അവിടെ പണത്തിന്റെ മൂല്യങ്ങള്‍ ക്ഷയിച്ചുകൊണ്ടിരുന്നു..
തിരുച്ചെടുക്കാനാവാത്ത വിധം ശിക്ഷ നല്‍കാന്‍ അവരെന്ത് തെറ്റാണ് ചെയ്തത്.
വധശിക്ഷ വേണോ,വേണ്ടയോ എന്ന് സംശയമുന്നയിക്കുന്ന ഇക്കാലത്ത് യുദ്ധങ്ങള്‍,
സ്വപ്നം കാണേണ്ട കുഞ്ഞുങ്ങളിലും,പ്രകൃതിയിലും,മനുഷ്യ വംശത്തിലും തന്നെ എന്താണ് പറയാനുദ്ദേശിക്കുന്നത്.
അതറിയില്ലെങ്കിലും യുദ്ധം എല്ലാ നിമിഷങ്ങളിലും മന്ത്രിക്കുന്നതെന്തെന്നറിയാം.....
വിതക്കുന്ന നാശം
കൊയ്യുന്ന യുദ്ധം.......

Comments

Popular posts from this blog

2016 wikipedia indian conference, chandikhand