വീട് ഒരു സ്മാരകമാകുന്നത് എപ്പോഴാണ്.
കുഞ്ഞു,കുരുന്നുകിനാവുകളുടെ കളിയൊച്ചകള്‍ നിലക്കുമ്പോള്‍,
ഏട്ടനനിയന്റെ തല്ലുകൂടല്‍,തളിര്‍ക്കാതിരിക്കുമ്പോള്‍,
ഞങ്ങളുടെ കുറുമ്പുകള്‍ , അമ്മേടെ വഴക്കുകള്‍ പൂക്കാതിരിക്കുമ്പോള്‍.
അപ്പോഴെന്തു സംഭവിക്കും
ഘടികാരത്തില്‍ തിരിഞ്ഞു തിരിഞ്ഞു തിരിഞ്ഞ സൂചികള്‍ തിരിയാതാവും.
വീടുകള്‍ കല്ലുടഞ്ഞ ചില്ലുകള്‍, പോലെ ചിന്നംപിന്നമായി ചിതറും..
കട്ടുറുമ്പന്മാര്‍ ഊഞ്ഞാലാടിയ നിലങ്ങള്‍ നിലംപൊത്തി,നിലംപൊത്തി,നിലംപൊത്തും...
വീടൊരു പൂന്തൊട്ടമാകുന്നതെപ്പോഴാണ്
മയങ്ങികൊഴിഞ്ഞ,കിനാവുകള്‍ വീണ്ടും പൂത്ത് തളിര്‍ത്ത് വീട്ടിലെത്തുമ്പോള്‍,
മാറാല പിടിച്ച വീടിന്റെ മനസ്സില്‍ കാറ്റാടിയുടെ കറക്കം വിടരുമ്പോള്‍,
കുഞ്ഞു കീശകള്‍ മിഠായികളാല്‍ നിറയുമ്പോള്‍,ചുണ്ടില്‍ പരതുമ്പോള്‍..
കിളികളികള്‍ മാനത്ത് ഉയര്‍ന്ന്,
കിളികള്‍ മണ്ണിലൊന്നിറങ്ങി,
കളികള്‍ കുഞ്ഞന്റെ കണ്ണില്‍ മുഴുകി
ഒന്ന് തുഴയുമ്പോള്‍ ഓരോരിലും ഉറങ്ങികിടക്കുന്ന സ്മാരകങ്ങളും,മറക്കാനാവാത്ത ബാല്യത്തിന്റെ
നിറവില്‍ പൂന്തോട്ടങ്ങളാവും.....
പൂക്കാലം പൊഴിക്കും.......

Comments

Popular posts from this blog

2016 wikipedia indian conference, chandikhand