പരീക്ഷ

പരീക്ഷക്കെപ്പോഴും വിശപ്പായിരിക്കാം,
അതിനാവും അവന്‍ ഞങ്ങളെയൊക്കെ വിഴുങ്ങികൊണ്ടിരിക്കുന്നത്.
ഒരിക്കല്‍ ഞാന്‍ അതവനോടുതന്നെ ചോദിച്ചു.
പരീക്ഷ, ചോദ്യചിഹ്നങ്ങളിട്ട്,നിബന്ധനകള്‍ തന്ന്,ക്രമ നമ്പറിട്ട് ഇങ്ങനെ പറഞ്ഞു.
എന്റെ വീട്ടില്‍ മൊത്തം പട്ടിണിയാ..
കഞ്ഞികുടിക്കാന്‍ പോലും വകയില്ല.....
എന്റെ കുട്ട്യോളേയും പഠിക്കാന്‍ വിടണ്ടേ...
അവരുടേയും വിശപ്പകറ്റണ്ടേ...
പരീക്ഷയുടെ സങ്കടം കേട്ടിട്ടാവും പരീക്ഷയില്‍ എനിക്കിപ്പോള്‍ സങ്കടമൊന്നുമില്ലാത്തത്.
പക്ഷെ ഇടയ്ക്കൊക്കെ വാടകയ്ക്കെടുത്ത പരീക്ഷയുടെ വീട്ടില്‍ മീശപിരിക്കാനെത്തുന്ന മുതലാളി പരീക്ഷകള്‍ തലപൊക്കാറുണ്ടേ...
കണക്കില്‍ അവനായിരിക്കും തലപൊക്കിയിട്ടുണ്ടാകുക....
എന്തായാലും അവനടുത്ത പ്രാവിശ്യോം വരും,,,,
മൂര്‍ച്ചകൂട്ടിയ കൊമ്പസ്സും,പെന്‍സിലും,മഷി നിറച്ച പേനയും,തേച്ചുമിനുക്കിയ പൊട്രാക്ടറും,സ്കെയിലുമായി,പിന്നെ റബറുമായി അപ്പോ കാണാം.

Comments

Popular posts from this blog

2016 wikipedia indian conference, chandikhand