സംവരണം ചെയ്ത സീറ്റുകള്‍ നിറ‍ഞ്ഞു നിന്ന ബസ്സുകളിലായിരുന്നു ഞങ്ങള്‍ പൊന്നാനിയിലെത്തിയത്.
എല്ലാവരും അവരവരുടേതായ സീറ്റുകളില്‍ കേറിയിരുന്നു.
പക്ഷെ,വിദ്യാര്‍ത്ഥികള്‍ക്കായുള്ള സംവരണ സീറ്റിനായി പരതിയപ്പോള്‍ അവിടേയെങ്ങും കണ്ടതേയില്ല.
എന്നാല്‍ ശൂന്യമായി കിടക്കുന്നവ ശൂന്യമായി തന്നെ കിടപ്പുമുണ്ട്.
അതിനിടയ്ക്കാണ് ഒരു കാര്യം പ്രധാനപ്പെട്ടതായി തോന്നിയത്.
അതും ഒരു സംവരണം ചെയ്ത ഒന്നുതന്നെ.
അമ്മക്കും കുഞ്ഞിനുമായുള്ള ഒരു ഇടമായിരുന്നു അത്.‍
ഇതുവരെയായി ഞാനങ്ങനെയൊന്ന കണ്ടിട്ടേയില്ല.
സമൂഹം സംരക്ഷിക്കേണ്ട അമ്മക്കും,കുഞ്ഞിനുമായി സംവരണം ചെയ്ത ഇടംപോലെ മറ്റെല്ലാ ഇടങ്ങളിലും,അവര്‍ക്ക് പ്രാതിനിധ്യം ലഭിച്ചെങ്കില്‍ ആ സമൂഹം കുറച്ചെങ്കിലും വികസിക്കില്ലേ...
വികസനത്തെ, മരംമുറിക്കാനും,വീടുകളൊഴിപ്പിക്കാനും മാത്രമുള്ള അസംസ്കൃത വസ്തുവായി കാണുന്ന ഇന്നിനെ മാറ്റിമറിക്കുന്നത് ഇതൊക്കെയല്ലേ...
പക്ഷെ സ്ക്കൂള്‍ പാഠങ്ങള്‍ ഞങ്ങളെ പഠിപ്പിക്കുന്നത്, കൂര്‍പ്പിച്ച നഖം വിടര്‍ത്തി,ചുവന്ന കണ്ണുകള്‍ ഉരുട്ടി നില്‍ക്കുന്ന ഓരു ലോകത്തേയാണ്. ഇങ്ങനേയുള്ള പദ്ധതികളും,പാഠ്യങ്ങളും ‍‍ഞങ്ങളിലേക്കെത്താത് എന്തുകൊണ്ടാവാം..
അമ്മയ്ക്കും,കുഞ്ഞിനും വേണ്ടി രണ്ട് സീറ്റുകള്‍ നമ്മെ പഠിപ്പിക്കുന്നത് നന്മകള്‍തന്നെ.
ചിലപ്പോള്‍ ഇതുതന്നെയാവാം,ലോകത്തിന്റെ നല്ലൊരു നാളേക്കായുള്ള ഇരുപ്പിടവും,
മറ്റുചിലപ്പോള്‍ മാവേലി നാടുവാണീടും കാലത്തിന്റെ പുതിയൊരു പൂക്കാലവും.

Comments

Popular posts from this blog

2016 wikipedia indian conference, chandikhand