ഒരിക്കലൊരിടത്തൊരു കവിയുണ്ടായിരുന്നു.
ആ കവിക്കൊരു മകനും.
കവിക്ക് തന്റെ മകന്‍ കവിയാകണമെന്നാണാശ.
മകന്‍ കവിതയെഴുതാനായി ഒരു പുസ്തകവും പേനയും വാങ്ങികൊടുത്തു.
കവിതയെഴുതാന്‍ പറഞ്ഞു.
എന്നാല്‍ വാതില്‍ മുട്ടി മോണകാട്ടി ചിരിക്കാന്‍ കവിത വന്നില്ല.
കവി അവനെ മാഞ്ചോട്ടില്‍ കൊണ്ടുപോയിരുത്തി.
പഴുത്ത മാങ്ങയുടെ മാധുര്യം കേട്ടവന്‍ മധുരമായ കവിതയെഴുതിയാലോ...കവി വിചാരിച്ചു.
എന്നാല്‍ കല്ലെടുത്തെറിഞ്ഞാമാമ്പഴം വീഴ്ത്താന്‍ കവിത ആ വഴി വന്നില്ല.
കവി പ്രതീക്ഷ വിട്ടില്ല.
അവനെ ഒരു കടലോരത്ത് കൊണ്ടുപോയി.
ആഞ്ഞടിക്കുന്ന തിരമാലകള്‍ അവന്റെ മനസ്സിലും കവിതയായി അലതല്ലിയാലോ.കവി വിചാരിച്ചു.
എന്നിട്ടും, വഞ്ചിതുഴഞ്ഞ് കൂയ്...വിളിച്ച് കവിത വന്നതേയില്ല.
അപ്പോഴാണ് ഒരു തെന്നലായി അമ്മ പറഞ്ഞത്.
പുതിയൊരുപുസ്തകവും,പുതിയ പേനയും വാങ്ങികൊടുത്താലും,
മാഞ്ചോട്ടില്‍ ഇരുത്തിയാലും,
കടലോരം കാണിച്ചുകൊടുത്താലും
കവിയുടെ മകന് കവിത വരണമെന്നില്ല....
അവനെ പുസ്തകത്തോടൊപ്പവും,പേനയോടൊപ്പവും,മധുരിക്കുന്ന മാമ്പഴത്തിന്റെ മണിനാദത്തോടൊപ്പവും,കടലിന്റെ കരയോരത്തൊപ്പവും കളിക്കാന്‍ വിടൂ...
മകന്‍ കളിയിലൂടെ,ചിരിയിലൂടെ,അവന്റെ പാതയിലൂടെ ജീവിതമെന്ന മഹാകാവ്യം രചിച്ചേക്കും.

Comments

Popular posts from this blog

2016 wikipedia indian conference, chandikhand