നാളെയാണച്ഛാ ആഗസ്ത് 15.
എനിക്ക് സമ്മാനമുണ്ടേ...
ഉണ്ണിക്കുട്ടന്‍ അച്ഛനോട് പറഞ്ഞു.
നാളെയാണച്ഛാ സ്വാതന്ത്ര ദിനം...
എനിക്കനുമോദനമുണ്ടേ....
ഏട്ടന്‍ അച്ഛനോട് പറഞ്ഞു.
നാളെയാണച്ഛാ ആഗസ്ത് 15,സ്വാതന്ത്ര ദിനം..
നമുക്ക് മുട്ടായി വിതരണം ചെയ്യണ്ടേ,സമ്മാനം കൊടുക്കണ്ടേ,അനുമോദിക്കണ്ടേ....
അച്ഛന്‍ അച്ചാച്ഛനോട് പറഞ്ഞു..
അപ്പോഴാണ് സ്വാതന്ത്രത്തിന്റെ ഇരുട്ടിലും വെളിച്ചം തൂവാത്ത ഒരു കുഞ്ഞു പുരയില്‍ നിന്നൊരു ശബ്ദമുയര്‍ന്നത്....
അമ്മേ,നാളെയല്ലേ പതാക ദിനം...
തെരുവില്‍ ഓറഞ്ചും,വെള്ളയും,പച്ചയും ആശോകചക്രവും നിറഞ്ഞ നമ്മുടെ രാജ്യത്തിന്റെ പതാക നിറയെ വിറ്റുപോകില്ലേ....
അമ്മ അപ്പോഴുമൊന്നു കരഞ്ഞു....
അവള്‍ കൈ നിറയെ കുഞ്ഞു കൊടികളുമായി, നിറഞ്ഞ കണ്ണുകളോടെ,വിടരുന്ന ചുണ്ടുകളുമായി
തെരുവിലേക്ക് ഓടി,മറഞ്ഞു....

Comments

Popular posts from this blog

2016 wikipedia indian conference, chandikhand