കാലം ഘടികാരത്തില്‍ ആരംഭിച്ചു.
എന്നാല്‍ ആ കാലംതന്നെ ഘടികാരത്തില്‍ അവസാനിക്കുമെന്നറിയില്ല.
എന്തൊക്കെയായാലും എനിക്കിന്ന് ഒരു ഘടികാരം കിട്ടി.
സമ്മാനത്തിന്റെ മുഖവുര പാടിയ ഘടികാരം.
അതുതന്ന കൈകള്‍ എപ്പോഴും എന്നില്‍ അദൃശ്യമായി തന്നെ നിന്നു.
ആ കൈകള്‍ എന്റെ ഗുരുനാഥന്റേതായിരുന്നു.
"പത്രത്തിന്റെ താളുകളില്‍" അറിയാതെ വന്ന എന്റെ മുഖത്തിന് പിന്നില്‍ എന്റെ മാഷുമുണ്ട്.
വീട്ടില്‍ വിടര്‍ന്ന പ്രവര്‍ത്തനങ്ങള്‍ സ്ക്കൂളിനെ അറിയിച്ചതും മാഷു തന്നെ.....
അങ്ങനെ എന്റെ കാലത്തില്‍ സമയസംഖ്യകളെ അറിയിച്ച ഘടികാരസൂചിയായി.....വെളിച്ചമായി ......
ഘടികാരം ഇനി എന്നോടൊപ്പമെന്നുമുണ്ടാകും.
ഇടയ്ക്കിടയ്ക്ക് സമയമറിയിച്ച്,കയറുന്ന കോണിപടികളിലെ തൂണുകളില്‍ പിടിച്ചു കയറി,
എന്നിലും ഒരു കാലമുണര്‍ത്തി,പറന്നു പറന്നു പറന്ന്...

Comments