ഇന്നലെ രാത്രി മഴ എന്നോട് പറഞ്ഞിരുന്നു.
ഞാന്‍ വരണ്ടൊലിച്ച ആയിരങ്ങളുടെ കണ്ണീരകറ്റാന്‍ ഇതാ പെയ്യാന്‍ പോകുന്നു..
ആ നാളുകള്‍ ചരിത്രത്തിന്റെ കലണ്ടറില്‍ പുറത്തുപോകാനാവാത്ത വണ്ണം ചുവപ്പു മഷിയുടെ 
വൃത്തത്തിലായി.
ഇന്ന് രാത്രി മഴ എന്നോട് പറഞ്ഞു.
ഞാന്‍, ഇന്ന് കണ്ണീരകന്ന, ഒരിക്കല്‍, വരണ്ടൊലിച്ചിരുന്ന ആയിരങ്ങളെ, പതിനായിരങ്ങളെ കണ്ണീരിലാഴ്ത്താന്‍ ഇതാ പെയ്യാന്‍ പോകുന്നു...
ആ നാളുകളും ചരിത്രത്തിന്റെ കലണ്ടറില്‍ ഓടിക്കളിക്കാനാവാത്ത വിധം ചുമപ്പ് മഷിയില്‍
വൃത്തത്തിലായി.
നാളെ, രാത്രി മഴ എന്നോട് പറയും.
ഇന്നലെ കണ്ണീരില്‍ നിന്ന് കണ്ണുകളിലേക്ക് മാറിയവര്‍
ഇന്ന് കണ്ണുകളില്‍ നിന്ന് കണ്ണീരിലേക്ക് മാറിയവര്‍,
അവരെല്ലാവരും നാളെ എന്നേയും
ചരിത്രത്തിന്റെ കലണ്ടറില്‍ പെയ്യാനൊരു ദിനമില്ലാതെ,
പെയ്തൊഴിയാന്‍ കഴിയാത്ത വിധം ചുമപ്പു മഷിയില്‍ വൃത്തത്തിലാക്കും...

Comments

Popular posts from this blog

2016 wikipedia indian conference, chandikhand