അടുക്കള പുകഞ്ഞു,
വാനമിരുണ്ടു.
കുഴലൂതിയ കാറ്റില്‍ അമ്മ തീയുണ്ടാക്കി,
ചാറിയടിച്ച തെന്നല്‍ ഒരില വീഴ്ത്തി.
അമ്മ പെറിക്കിയെടുത്തയരിമണികള്‍ വെള്ളത്തിലിരുന്നു വെന്തു,
ആകാശത്ത് ഇടവിട്ടിടവിട്ടിടിവാള്‍ മിന്നി.
വെന്തു വിരിഞ്ഞ ചോറിനായി കലപിലകൂട്ടി കിടാങ്ങളെത്തി,
ഒരു പൂന്തോട്ടം വിരിഞ്ഞതുപോലെ ചന്നംപിന്നം മഴയുമെത്തി...
പുകയുന്ന അടുപ്പിലെ നീറുന്ന മനസ്സുമായി അമ്മ അതുകണ്ട് വയറു നിറച്ചു.
ഭൂമിയിലെ നിറയുന്ന കുളവും,നീളുന്ന പുഴയും,കുഴികളും കണ്ട് മഴ ചിരിച്ചു,ചിരിചിരിച്ചു.
വന്ന കറുത്ത കാര്‍മേഘങ്ങള്‍ അകന്നു,കാറ്റ് കാടുതേടിപോയി,മഴ മറഞ്ഞുപോയി,
മഴ തോര്‍ന്നു പോയി,
എന്നിട്ടും പുകക്കരി പൂണ്ട അടുക്കളയിലെ,വീടിനെ ചുമന്നുകൊണ്ടിരുന്ന അമ്മയുടെ
വേദനകള്‍ മാത്രം പെയ്തൊഴിഞ്ഞതേയില്ല....
അവിടെ ദുഃഖത്തിന്റെ കടല്‍ വിടര്‍ന്നു.
വേദനയുടെ ഭാരം താങ്ങാന്‍ പൂക്കളുണ്ടായി.
പാട്ടുപാടി, നിരാശ മറക്കാന്‍ കിളികള്‍ കുടഞ്ഞു പൊന്തി.
മണ്ണുണ്ടായി..മരമുണ്ടായി....
അങ്ങനെ ലോകവസാനം,
അമ്മ കരഞ്ഞു.
അമ്മയുടെ കരച്ചിലില്‍ വീണ്ടുമൊരു മഴയുണ്ടായി.
തോരാമഴ...

Comments

Popular posts from this blog

2016 wikipedia indian conference, chandikhand