കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഒരു മീറ്റര്‍ അകലെ നില്‍ക്കുന്ന ആണ്‍കുട്ടിയുടേയും,പെണ്‍കുട്ടിയുടേയും കറുത്ത ചിത്രം ഞാന്‍ കണ്ടത്.
എന്താണെന്ന് നോക്കിയപ്പോഴായിരുന്നു അത് ഒരു സ്ക്കൂളിലെ നിയമമാണെന്ന് മനസ്സിലായത്.
വീണ്ടുമൊന്നുകൂടി ശ്രദ്ധിച്ചപ്പോള്‍ അത് മേരി റോയ് ടീച്ചറുടെ സ്ക്കൂളാണെന്നും മനസ്സിലായി.
എന്തുകൊണ്ടാണ് അവര്‍ ഇങ്ങനെയൊരു നിയമം പാസാക്കിയതെന്നറിയല്ല.
എന്നാല്‍ ഇന്നത്തെ സമൂഹത്തിന്റെ ഉള്ളിന്റെയുള്ളിലെ അവസ്ഥയാണിതെന്നറിയാം.
ഞാനും എന്റെ കൂട്ടുകാരും പഠിക്കുന്നത് ഒരു സാധാരണക്കാരുടെ സ്ക്കൂളില്‍ തന്നെയാണ്.
ഞങ്ങളുടെ എല്‍.പി സ്ക്കൂളിലെ ഒന്നാം ക്ലാസ്സിന്റെ ബെഞ്ചും,ഡസ്കും തൊട്ട് ഇന്ന് പത്താം ക്ലാസ്സിന്റെ മേശയും കസാരയും വരെ ഞങ്ങളൊരുമിച്ച് തന്നെയാണ് കളിച്ചതും പഠിച്ചതും.
അതുകൊണ്ടുതന്നെ പത്ത് വര്‍ഷത്തില്‍ നിറഞ്ഞ സൗഹൃദ് ബന്ധം ഇന്നും ഞങ്ങള്‍ക്കുണ്ട്.
അവിടെയങ്ങും ഒരു മീറ്ററിന്റെ അളവുകോലുകള്‍ ഉണ്ടായിരുന്നുമില്ല.
കുട്ടികള്‍ കുട്ടികളായിതന്നെയിരിക്കുമ്പോഴല്ലേ സ്ക്കൂളുകളും സ്ക്കൂളുകളാകുന്നത്.
സമൂഹത്തിന്റെ അളവുകോല്‍ മാര്‍ക്കെന്നപോലെ സ്ക്കൂളുകളിലും മാര്‍ക്കിനപ്പുറം മറ്റൊരു അളവുകോലും ജനിക്കുന്നതോടെ അടുത്ത സമൂഹം സമൂഹമല്ലാതായി തീരുക മാത്രമല്ലേ ചെയ്യൂ. മാറികൊണ്ടിരുന്ന കാലത്ത്,വേര്‍തിരിവുകളും ഇല്ലാതാവുകയും വേണ്ടേ...
കുട്ടിമനസ്സില്‍ എപ്പോഴും കുട്ടിത്തം തന്നയാണുണ്ടാകുക.
എന്നാല്‍ കുടംബത്തില്‍ നിന്നാരംഭിക്കുന്ന സമൂഹത്തിന്റെ ലിങ്കഭേതം ആ കുഞ്ഞു മനസ്സുകളില്‍
ഭീതികളുടെ നിഴലുകള്‍ മാത്രമേ ബാക്കിവയ്ക്കൂ.
മനുഷ്യന്‍ ഇത്രയധികം വികാസം പ്രാപിച്ചതുകൊണ്ടായിരിക്കാം അവനില്‍ വേര്‍തിരുവകള്‍ ജനിച്ചതിനും കാരണം.
എന്നാല്‍ അതുതന്നെയായിരിക്കാം ആ വേര്‍തിരുവുകളെ ഉടച്ചെറിയാനും അവന് കഴിയുന്നതിനും കാരണം.
മേരി റോയി ടീച്ചറോട് എനിക്കൊന്നേ പറയാനുള്ള,
ടീച്ചറുടെ പ്രശസ്തിയും,ടീച്ചര്‍ സ്ത്രീ സമൂഹത്തിന് നല്‍കികൊടുത്ത സ്ത്രീ സ്വാതന്ത്ര്യവും എല്ലാം ടീച്ചര്‍ തന്നെ രൂപം നല്‍കിയ ''ആ ഒരു മീറ്റര്‍'' തകര്‍ത്തുകളഞ്ഞിരിക്കുന്നു

Comments