ഇന്ന് സ്ക്കൂളില്‍ ശാസ്ത്ര മേളയായിരുന്നു.
സ്ക്കൂളില്‍ നിന്ന് കുറേ കുട്ടികള്‍ അവര്‍ നിര്‍മ്മിച്ച കണ്ടുപിടുത്തങ്ങള്‍ നിരത്തി.
ഒപ്പം ഞാനും,കൂട്ടുകാരനും ഒന്ന് വച്ചു.
കുറച്ച് ഗണിതോപകരണങ്ങളും,
പിന്നെ ''മാച്ച് ബോക്സ് മൈക്രോഫോണും'' ആയിരുന്നു അത്
തീപ്പെട്ടിയും,ഗ്രാഫൈറ്റും,പിന്നെ ബാറ്ററിയും,ഇയര്‍ ഫോണുമുപയോഗിച്ചുള്ള പരീക്ഷണമാണത്.
രാത്രിയിലെ,ഇടവിടതോരാതെ പെയ്ത മഴക്കിടയ്ക്കായിരുന്നു അത് പൂര്‍ത്തിയായത്.
ആദ്യംതന്നെ ഒഴിഞ്ഞ ഒരു തീപ്പെട്ടിയുടെ പെട്ടി മാത്രം എടുത്തു,
പിന്നെ അതിന്റെ രണ്ട് വശത്തുമായി പെന്‍സില്‍കൊണ്ട് രണ്ടെണ്ണം വീതം നാല് ഓട്ടകള്‍ തുളച്ചു.
ആ പെന്‍സിലിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന ഗ്രാഫൈറ്റിനെ പുറത്തെടുക്കലായിരുന്നു അടുത്ത പണി.അത് എടുക്കാനായിരുന്നു കുറച്ച് കഷ്ടമുണ്ടായത്.
കുറച്ച് പെന്‍സില്‍ അതിനായി തന്നെ ചെറു തുണ്ടുകളായി മാറി.
അങ്ങനെ അവസാനം രണ്ട് നീളനേയുള്ള ഗ്രാഫൈറ്റുകള്‍ കിട്ടി.
അതില്‍ രണ്ടെണ്ണവും തുളച്ചുവച്ചിരിക്കുന്ന തീപ്പെട്ടിയിലെ ആ ദ്വാരങ്ങളിലൂടെ കടത്തി വച്ചു.
എന്നിട്ട്,ഒരു ഒമ്പത് V ബാറ്ററി എടുത്ത് അതിന്റെ പോസിറ്റീവ് ഭാഗം ഒരു ഗ്രാഫൈറ്റിലേക്കും.
ബാറ്ററിയുടെ നെഗറ്റീവില്‍ നിന്ന് ഇയര്‍ഫോണിലേക്കും, .
ആ ഇയര്‍ ഫോണില്‍ നിന്ന് തന്നെ ഒരു വയര്‍ തീപ്പെട്ടിയില്‍ വച്ചിരിക്കുന്ന മറ്റൊരു ഗ്രാഫൈറ്റിലേക്ക് കണക്റ്റ് ചെയ്തു.
അവസാനമായി സര്‍ക്ക്യൂട്ട് പൂര്‍ണ്ണമാവാനായി രണ്ട് ഗ്രാഫൈറ്റുകളേയും ബന്ധിപ്പിക്കുന്ന തരത്തില്‍ മറ്റൊരു ഗ്രാഫൈറ്റ് കഷ്ണം അതിന് മുകളിലായി വയ്ക്കുകയാണ് ചെയ്തത്.
അതോടെ നമ്മുടെ മാച്ച് ബോക്സ് മൈക്രോഫോണ്‍ തയ്യാര്‍.
ഇയര്‍ഫോണ്‍ ചെവിയില്‍ വച്ച് തീപ്പെട്ടിയില്‍ തട്ടിനോക്കുമ്പോള്‍ നമുക്ക് ശബ്ദവും കേള്‍ക്കാം.
ഇനി ഇതിന്റെ പ്രവര്‍ത്തനതത്വമാകാം.
ഗ്രാഫൈറ്റില്‍ നാം തട്ടുമ്പോള്‍ ആ ശബ്ദതരംഗങ്ങള്‍ ചാലകത്തിന്റെ പ്രതിരോധത്തില്‍ നേരിയ മാറ്റമുണ്ടാക്കുന്നു.
ഈ മാറ്റം അതിലൂടെ പ്രവഹിക്കുന്ന വൈദ്യുതിയിലും മാറ്റം ഉണ്ടാക്കും.
അങ്ങനെ, ഈ വ്യതിയാനം നമുക്ക് ശബ്ദമായി കേള്‍ക്കുന്നു.
എല്ലാവരും പ്രദര്‍ശിപ്പിച്ച ഇടത്ത് ഞങ്ങളും ഇത് കൊണ്ടുവച്ചു.
എല്ലാവര്‍ക്കുമത് ഇഷ്ടപ്പെട്ടൂ എന്നു തോന്നുന്നു.
അങ്ങനെ അവസാനം, തിരിച്ച് വീട്ടിലേക്ക് വരുമ്പോള്‍
വര്‍ക്കിങ്ങ് മോഡലിന് ഒന്നാം സമ്മാനവും കൂടെയുണ്ടായിരുന്നു.
ഇനി സബ്ജില്ലയിലേക്കാ.
വിശ്വപ്രഭ മാമന് നന്ദി.

Comments

Popular posts from this blog