പ്രിയപ്പെട്ട Vaishak Kallore മാമന്,
ഞാനിന്ന് റെനെ ദെക്കാര്‍ത്തെയേ കുറിച്ചാണ് വായിച്ചത്.
ഇതുവരെയായി കേള്‍ക്കാത്തപേരും ഇതുവരെയായി കേട്ടിരിക്കുന്ന പ്രവര്‍ത്തികളുമാണ് അദ്ധേഹത്തെ വായിച്ചപ്പോള്‍ എനിക്ക് തോന്നിയത്.
അദ്ദേഹമാണ് പുതിയ ദര്‍ശനത്തിന് രൂപം നല്‍കിയത്.
അതിനെ സംവാദരീതിയെന്ന് വിളിക്കുന്നു.
എന്തിനേയും സംശയിക്കുക എന്നതാണ് അതിന്റെ പൊതു രൂപം.
ഈ സംശയം തന്നെയാണ് ആത്യന്തികമായ സത്യമെന്നും അദ്ദേഹം കരുതി.
അദ്ദേഹത്തിന്റെ ചിന്തകളെ അദ്ദേഹം ഇങ്ങനെ ചേര്‍ത്തു.
ഞാന്‍ ചിന്തിക്കുന്നു അതിനാല്‍ ‌ഞാന്‍ ഉണ്ട്.എന്നതാണത്.
ഈ അവസരത്തില്‍ അതിനെ ഞാന്‍ സമ്മതത്തോടെ ഇങ്ങനെ മാറ്റിയിടുന്നു.
ഞാന്‍ ചിന്തിക്കുന്നു അതിനാല്‍ ഞാന്‍ സംശയിക്കുന്നു.

Comments

Popular posts from this blog