‪#‎യാത്രാപുസ്തകം‬
''നിറവ്'' എന്ന കുഞ്ഞുസിനിമ തയ്യാറാക്കി നിറവോടെ തന്നെ ഐ.ആര്‍.ടി.സി മുണ്ടൂരിലെ സിനിമാ ക്യാമ്പ് കഴിഞ്ഞ് വീട്ടിലെത്തി,
ഒരു ദിവസം ഇരിക്കാതെ പോയ നീല ചെയറിലൊന്ന് ചാരിയിരിന്ന് നേര്‍ത്തത്തേ പോലെതന്നെ സൈക്കിള്യാത്രക്ക് 
ഞാന്‍ തയ്യാറായി.
എന്നാലും ചിലതൊക്കെ പറയാനുണ്ട്.
യാത്രാപുസ്കം തന്നെയിത്.
കുറേ നാളുകളുടെ കാത്തിരിപ്പിന്റെ വാറാമാലകളില്‍ പെട്ടിരിക്കുകയാണല്ലോ ആ പുസ്തകം.
ചിലപ്പോള്‍ അടുത്ത മൗനത്തിനായി വീണ്ടും പറന്നകന്നേക്കാം.
പ്രതീക്ഷയില്ലാതെ തന്നെ ഇങ്ങനെ തുടങ്ങുന്നു,.
രാത്രിക്കാണ് ഞാന്‍ ജെനുമാമനെ വിളിച്ചത്.
അറിയാതെയൊരു തിരിഞ്ഞുനോട്ടമായിരുന്നു അവിടെയൊരു സിനിമാ ക്യാമ്പുണ്ടെന്ന കാര്യം മാമന്‍ പറഞ്ഞത്.
മാമനും വരുന്നുണ്ടത്രേ....
അതുകൊണ്ട് തന്നെ പോയേക്കാമെന്ന് വിചാരിച്ചു.
വിശേഷങ്ങള്‍ അടുത്തപ്പോള്‍ അന്ന് പ്രതീക്ഷയോടെയായിരുന്നു ഉറങ്ങിയത്.
പ്രതീക്ഷ തെറ്റിക്കാതെ തന്നെ അടുത്ത പ്രഭാതമെത്തി.
ഞാന്‍ കുളിച്ചൊരുങ്ങി.
അച്ഛന്‍ തന്നെയായിരുന്നു ഐ.ആര്‍.ടി.സി-യിലേക്ക് കൊണ്ടാക്കിയത്.
അവിടെ എന്നാല്‍ അപരിചിതമായ മുഖങ്ങള്‍ക്കുപകരം പരിചിതമായ മുഖമെന്ന് തോന്നിക്കുന്നതിന്റെ അപരിചിതത്വം
അവിടെ നിറഞ്ഞു നിന്നിരുന്നു.
എനിക്കേറെ സന്തോഷം തന്നതും അതിനിടക്കാണ്.
അന്നെന്നോ പ്രതീക്ഷയില്ലാതെ കിടന്നിരുന്ന എന്റെ കൊച്ചുസിനിമയിലൊരെണ്ണം അവിടെ ചുമരുകളില്‍ പ്രത്യക്ഷമായി.
അങ്ങനെതന്നെ ആദ്യം തന്നെ ക്ലാസ്സ് ആരംഭിച്ചു,
പ്രഭാഷണങ്ങളല്ല അവിടെ ഒരു ക്ലാസ്സ് മുറി തന്നെ.
ടീച്ചറും,കുട്ട്യോളും മാത്രം.
പിന്നെ സംഘം തിരിച്ചു.
ലില്ലി അമ്മായി പിന്നെ കുടുമ്പം,ഹന്നുഏട്ടന്‍,ഒരു മലയാളം മാഷ്.
ഇതാണാ ഞാനുള്‍പ്പെട്ട കൊച്ചു സംഘം.
ലില്ലിഅമ്മായിക്കൊരു മോനുണ്ട്,
ഗഗന്‍,
ഹണി എന്ന് വിളിക്കും.
ഒരു കൊച്ചു കുറുമ്പനാ.
ഗെയിമ് കളിക്കാന്‍ തന്നില്ലെന്ന് പറഞ്ഞ് എന്നോട് പിണങ്ങിയവനാ.
ഓടീ കളിക്കുന്നവനാ.
അങ്ങനെ ഞങ്ങള്‍ ആലോചിക്കാന്‍ തുടങ്ങി.
കുറേ ആലോചിച്ചു.
എന്നിട്ട് ഒന്ന് കിട്ടി.
അമ്മമാരുടെ ജോലി പ്രശ്നം തന്നെയത്.
മൂന്നുമിനുട്ടിനായി കുറേ നടന്നു.
എന്നിട്ടും തീര്‍ന്നില്ല.
ഓരോരുത്തരും എന്നാല്‍ വെത്യസ്ഥരായിരുന്നു,
ഭാവത്തിലും,വേഷത്തിലും.
അവിടെ എന്നാല്‍ പണിക്ക് പോകുന്നവരും,അല്ലാത്തവരും തമ്മിലുള്ള അന്തരങ്ങള്‍ക്ക് കുടയുണ്ടായിരുന്നു.
മഴ വന്നാല്‍ നനയാത്തതും,കല്ലേറുകളെ മതിലുകളായി തീര്‍ത്തതും,മണ്ണിനെ മണ്ണാക്കിയതുമായ അടുക്കള എന്ന കുട.
എന്നാലത് ആപേക്ഷികമല്ലായിരുന്നു.എന്നും പെണ്ണിടങ്ങളുടെ ചിഹ്നങ്ങള്‍ അടുക്കളതന്നെ.
പുകക്കരി കാലത്തിന്റെ മാറ്റിവയ്പ്പുകള്‍.
അടുപ്പ് അമ്മമനസ്സുകളുടെ തീ ചൂളകള്‍,
ആകാശവും പുതുമണ്ണിനായി പെയ്യുന്ന മഴ മേഘങ്ങള്‍പോലെ,
അടുക്കളയും,പ്രതീക്ഷകളുടെ പുതു മണ്ണ് തന്നെ.
പെണ്ണുങ്ങള്‍ക്കായി മാറ്റിവച്ച,കാഴ്ചയില്‍ ബന്ധനങ്ങളായ കുഞ്ഞു വലിയ ലോകം

Comments

Popular posts from this blog