ഞാന്‍ പഠിക്കുന്നത് പൊതുസ്ക്കൂളിലാണ്.
എന്നാലും പുറമേ കുറേ സ്വാകര്യ സ്ക്കൂളുകള്‍ ഉണ്ട്.
അവിടെ ഇവിടെത്തേക്കാള്‍ കുട്ട്യോളുമുണ്ട്.
കേരളക്കെ അപേക്ഷിച്ച് ഇന്ത്യയിലെ പൊതുസ്ക്കൂളുകളുടെ അവസ്ഥ ദയനീയമാണെന്ന് ഇന്നാണ്
മനസ്സിലായത്.
ഹിന്ദുവില്‍ വന്ന വാര്‍ത്തയാണെന്നെ അത് മനസ്സിലാക്കി തന്നത്.
രാജസ്ഥാന്‍ ഗവണ്‍മെന്ഡ് 17000 പൊതുസ്ക്കൂളുകള്‍ പൂട്ടി.
മഹാരാഷ്ട്ര 14000 ഉം,ഒഡീഷ്യ 195 ഉം.
എന്താണിതിന്റെ കാരണം.
അതും പത്രം തന്നെ പറയുന്നുണ്ട്.
നാട്ടില്‍ സ്വകാര്യ സ്ക്കൂളുകള്‍ തിരയടിച്ചപ്പോള്‍ എല്ലാവരും അങ്ങോട്ടായി ശ്രദ്ധ.
പിന്നെ ട്യൂഷന്‍ സെന്ററും അളവില്‍ വര്‍ദ്ധിച്ചു.
മറ്റൊന്ന് പൊതുസ്ക്കൂളിന്‍ മേലുള്ള ധാരണകളാണ് (തെറ്റായത്.)
ഇനിയുമുണ്ട്,അവിടത്തെ അധ്യാപകമാര്‍/അധ്യാപകിമാര്‍ പഠിപ്പിക്കലില്‍ പരീശീലനം ഇല്ലാത്തവരുമാണ്.
സ്ക്കൂളുകള്‍ അപകടത്തിലാണെന്ന് വച്ചാല്‍ പഠനവും അപകടത്തിലാണെന്നല്ലേ അര്‍ത്ഥം.
പൊതുസ്ക്കൂളുകള്‍ നശിച്ചാല്‍ പാവപ്പെട്ടവന്റെ മക്കള്‍ എവിടേക്ക് പോകും.
2030-ല്‍ വന്‍ ശക്തിയാകുന്ന ഇന്ത്യയുടെ ട്രെയിന്‍ എത്ര കോടി നിരക്ഷരരുമായിട്ടാവും കടന്നുപോകുക.

Comments

Popular posts from this blog