രാത്രിക്ക് വെളിച്ചമുണ്ട്.
ഇരുട്ടിന്റെ വെളിച്ചം.
ഇരുട്ടിലാണെങ്കില്‍ അവന്
നിഴലിന്‍ കൂട്ടുണ്ട്.
തിങ്ങി നിറഞ്ഞ താരങ്ങള്‍ മേലെ ആകാശത്തുണ്ട്.
അപ്പുറത്ത് തെരുവുണ്ട്.
തെരുവ് നായ്ക്കളും.
മനുഷ്യരും പിന്നെ വിളക്കുകളും.
തെരുവും പ്രകാശിക്കുമ്പോള്‍
കൂരയിലെ മനുഷ്യന്‍ എന്നും ഇരുട്ടിന്‍ കണ്ണടപോലെ.
കാലങ്ങളായി മാറാത്ത
മറ്റുള്ളവര്‍ക്കൊക്കെ കറയായി തീര്‍ന്നവര്‍,അവര്‍.
അവിടെ വിളക്കില്ല,
എന്നാല്‍ അമ്മയുണ്ട്.
നിഴലില്ല.
ഇരുട്ടുണ്ട്.
കണ്ണടച്ചുപോരുന്നവര്‍ക്കൊക്കെ അവിടെ ഇടമുണ്ട്.
ആകാശമില്ല എന്നാല്‍ മനസ്സുണ്ട്.
ഇരുട്ടിലടഞ്ഞ കൂരകളായെന്നും പറഞ്ഞവ,
നിജത്തില്‍ ഇരുട്ടിനുപോലും വേണ്ടത്രേ
ഈ ചാവാലി മനുഷ്യരെ.

Comments

Popular posts from this blog