സംശയം‬
കടലില്‍ തിരമാലകള്‍ ഉണ്ടായതെങ്ങനെ
Like · Comment · 
  • Sandeep Pandalath എന്തുകൊണ്ട്‌ എന്തുകൊണ്ട്‌ എന്ന പുസ്തകം വായിക്കുക
  • Viswa Prabha തിരമാലകൾ കടലിൽ മാത്രമല്ല, പുഴയിലും റോട്ടിൽ വെള്ളം കെട്ടിനിൽക്കുന്ന കുഴിയിൽ പോലുമുണ്ടു്. 

    പക്ഷേ, വലിപ്പവ്യത്യാസം മൂലം നാം അവയെ തിരിച്ചറിയുന്നില്ല. സൂക്ഷിച്ചു നോക്കിയാൽ പുഴയുടെ അരികിലും വെള്ളത്തിൽ നന്നേ ചെറിയ തിരകൾ വന്നടിക്കുന്നതുകാണാം. പക്ഷേ, അവ നുരഞ്ഞ
    ു പതയായി 'ഠേ' എന്നു ശബ്ദമുണ്ടാക്കി നമ്മെ പേടിപ്പിക്കില്ല. അല്ലെങ്കിൽ അത്ര ചെറിയ ശബ്ദം കേൾക്കാൻ നമ്മുടെ ചെവികൾക്കു കഴിയില്ല.

    കടൽ വളരെ വളരെ പരന്നു കിടക്കുന്ന ഒരു വെള്ളക്കുഴിയാണു്. കടലിലെ വെള്ളം കണ്ണാടി പോലെ മിനുസത്തിൽ കിടക്കേണ്ടതായിരുന്നു. പക്ഷേ, അതിനു മുകളിലുള്ള വായു അതിനു സമ്മതിക്കില്ല.
    ആ വായു (എന്നു വെച്ചാൽ വായുതന്മാത്രകൾ - സ്കൂൾ കുട്ടികൾ) ചിലപ്പോൾ ഒരിടത്തുനിന്നും മറ്റൊരിടത്തേക്കു് ഓടിക്കളിക്കും. ആ ഓടിക്കളിക്കു നാം പറയുന്ന പേരാണു് കാറ്റു്. 
    കടൽപ്പരപ്പിനു സമാന്തരമായി വീശുന്ന കാറ്റു് അതിന്റെ ശക്തിയിൽ കടൽവെള്ളത്തിനേയും ഒന്നു 'രാകി'ക്കൊണ്ടാണു പോവുക. കത്തി കൊണ്ടു് മാങ്ങയുടെ തൊലി കളയില്ലേ? അതുപോലെ. പക്ഷേ കടൽവെള്ളം തൊലി പോലെ ഇളകിപ്പോവില്ല. പകരം വെറുതെ ഒന്നു ചാഞ്ചാടും.വായുവിൽ നിന്നും സ്വല്പം, വളരെക്കുറച്ചു്, ഗതികോർജ്ജം അങ്ങനെ വെള്ളത്തിലേക്കു കൈമാറും. കണ്ണാടി പോലെ മിനുസമായി പരന്നുകിടന്ന ജലവിതാനത്തിൽ അപ്പോൾ ഒരു ചെറിയ തടിപ്പും (crest) ഒരു ചെറിയ കുഴിപ്പും (trough) ഉണ്ടാവും. കഷ്ടി ഒരു സെന്റിമീറ്റർ പോലും വണ്ണം ഉണ്ടാവില്ല. എങ്കിലും അപ്പോൾ ഒരു കുഞ്ഞുതിര പിറന്നുവീഴുകയായി.
  • Viswa Prabha ~^v^~~~~~~~~~~~~~~~~~~~~~~~~

    വെള്ളമല്ലേ, നിരപ്പായി പരന്നുകിടന്നല്ലേ പറ്റൂ? അതിനാൽ തടിപ്പിലെ വെള്ളത്തിന്റെ തന്മാത്രക്കുട്ടികൾ കുഴിപ്പിലേക്കു് ഒഴുകാൻ ശ്രമിക്കും. അതോടൊപ്പം, കുഴിപ്പിലെ പിള്ളേരെ മുന്നോട്ടു തള്ളാനും. പക്ഷേ ഇവിടെ, മുകളിൽനിന്നു താഴേക്കുള്ള ഒ
    ഴുക്കിനേക്കാൾ ഒരു വശത്തുനിന്നുമുള്ള (തിരശ്ചീനമായ - horizontal) തള്ളലിനാണു കൂടുതൽ ബലം. എന്താ കാരണം? കാറ്റു് പെൻസിൽ ചെത്തുന്ന പോലെ തിരശ്ചീനമായല്ലേ വെള്ളത്തിനെ തള്ളിയതു്? അതുകൊണ്ടുതന്നെ. 
    എന്നാൽ കുഴിപ്പിൽ കിടക്കുന്ന വെള്ളം ആ തള്ളലിൽ മുന്നോട്ടു പോവില്ല. പകരം അതിനും മുമ്പിലുള്ള പിള്ളേരെ തള്ളും.
    കഴിഞ്ഞ ദിവസം സ്കൂൾ കുട്ടികളെപ്പറ്റി പറഞ്ഞില്ലേ? അതുതന്നെ പരിപാടി. 
    ~~~~~~^^v^^v^~~~~~~~~~~~~~~~~~~~|EEEEE
    പക്ഷേ അന്നത്തെ അസംബ്ലിയിൽ ഏറ്റവും പിന്നിൽ നിന്ന ഒരു കുട്ടി മാത്രമേ തള്ളിയുള്ളൂ. ബാക്കിയുള്ളവർ ആ ആക്കം കൈമാറുക മാത്രമാണു ചെയ്തതു്. ഇവിടെ അതല്ല സ്ഥിതി. കാറ്റ് അപ്പോഴും വീശിക്കൊണ്ടിരിക്കയാണു്. ഓരോ ചുവടിലും കുറച്ചുകൂടി ഗതികോർജ്ജം കാറ്റിൽ നിന്നും വെള്ളത്തിലേക്കു കൈമാറപ്പെടുന്നു. അതിനൊത്തു് കുഞ്ഞുതിരയുടെ ആക്കവും വർദ്ധിക്കുന്നു.
    ആക്കം വർദ്ധിക്കുന്നുണ്ടെങ്കിലും തിരയുടെ ഉയരം പെട്ടെന്നൊന്നും കൂടില്ല. ശരിക്കും പറഞ്ഞാൽ തടിപ്പിന്റെ വീതിയാണു കൂടി വരിക.
    ~~~~~~~~~~~~~^^v^^v^^v^^v^~~~~~~|EEEEE
    ഇങ്ങനെ വളരെ ദൂരം (ആയിരക്കണക്കിനു കിലോമീറ്ററുകൾ) ഈ തടിപ്പു് സാവധാനം മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കും. (വെള്ളത്തുള്ളികൾ നീങ്ങുന്നില്ല. ആക്കം മാത്രം.) നടുക്കടലിലൂടെ അത്തരമൊരു തിര ചുവട്ടിലൂടെ കടന്നുപോകുന്നുണ്ടെന്നു് കപ്പലിൽ ഇരിക്കുന്നവർ പോലും തിരിച്ചറിയില്ല. കപ്പൽ തീരെത്തീരെ ചെറുതായൊന്നു ചാഞ്ചാടുക മാത്രം ചെയ്യും. അതുപോലും കപ്പലിലുള്ളവർ അറിഞ്ഞെന്നുവരില്ല. അത്ര ചെറുതായിരിക്കും തിരയുടെ ഉയരം. പക്ഷേ, വീതിയും ശക്തിയും വളരെ കൂടുതലും.
    ____________^v^^v^^v^^^v^^v~~~~~~|EEEEE

    തീരത്തെത്തുമ്പോഴേക്കും ഈ വീതി നൂറും ആയിരവുമൊക്കെ മീറ്റർ ആയിക്കഴിഞ്ഞിരിക്കും. പക്ഷേ, അപ്പോഴാണു പ്രശ്നം! അതും ആരും പ്രതീക്ഷിക്കാത്ത ഒരിടത്തുനിന്നു്. കടലിന്റെ അടിത്തട്ടിൽ നിന്നു്!

    തീരത്തോടടുക്കുമ്പോൾ കടലിന്റെ ആഴം മെല്ലെ മെല്ലെ കുറഞ്ഞുവരും. നല്ല ആക്കത്തിൽ വന്നുകൊണ്ടിരിക്കുന്ന തിരമാലയ്ക്കാവട്ടെ പെട്ടെന്നു് ബ്രേക്കും കിട്ടില്ല. ഒരു കണക്കിൽ പറഞ്ഞാൽ, അടിത്തട്ടു് ആക്കം പിടിച്ചുവരുന്ന വെള്ളത്തിനെ മുഴുവൻ തടഞ്ഞുനിർത്താൻ ശ്രമിക്കും. 

    ജംഗിൾബുക്ക് എന്നൊരു സിനിമ കണ്ടിട്ടുണ്ടോ? അതിൽ ആനകളുടെ ഒരു മാർച്ച് പാസ്റ്റുണ്ടു്. മുമ്പിൽ നടക്കുന്ന ആന പെട്ടെന്നു നിൽക്കും. അപ്പോൾ പിന്നിൽ വരുന്നവരൊക്കെക്കൂടി മുമ്പന്റെ മുകളിലൂടെ ധും തരികിടതോം!
    _____________________v^^^vMഽഽ__|EEEEE

    ആയിരക്കണക്കിനുകിലോമീറ്റർ ദൂരം കാറ്റിന്റെ 'ചെത്തു' കൊണ്ട ആ തിരയിലെ ആക്കവും ഗതികോർജ്ജവും മുഴുവൻ ഏതാനും നിമിഷം കൊണ്ടു് ഒരുമിച്ചുകൂടി ഒരു മലപോലെ ഉയർന്നു് സ്വയം തലതല്ലി താഴേക്കുവീണു പൊട്ടിച്ചിതറും.
    അതു കണ്ടു നമ്മൾ കൈകൊട്ടി പൊട്ടിച്ചിരിക്കും!
  • Viswa Prabha ഇനി ഈ വിക്കിലേഖനം ഒന്നു വായിച്ചുനോക്കണം. പ്രത്യേകിച്ച് അതിൽ കൊടുത്ത അനിമേഷൻ ചിത്രങ്ങൾ കാണാൻ മറക്കരുതു്.
    https://ml.wikipedia.org/.../%E0%B4%B8%E0%B5%81%E0%B4%A8...
    കടലിലെയും മറ്റും ജലത്തിനു് വൻതോതിൽ സ്ഥാനചലനം സംഭവിക്കുമ്പോൾ ഉടലെടുക്കുന്ന ഭീമാകാരമായ തിരകളെയാണു്...
    ML.WIKIPEDIA.ORG

Comments

Popular posts from this blog