‪#‎യാത്രാപുസ്തകം‬ ‪#‎വര‬
എന്നും (ഇടക്കൊക്കെ) യാത്രാ പുസ്തകത്തിലെ താളുകളിലേക്ക് എന്തൊക്കെയോ എഴുതിപിടിപ്പിക്കുമ്പോള്‍ അതില്‍ നിറഞ്ഞുനിന്നത് കാലം ബാക്കി വച്ച പൊടിയും,പൂഴിയും,വാറാമാലകളുമായിരുന്നു.
അതിനൊന്നും മാറ്റം വരാതെ തന്നെ ഇന്നും ഒന്ന് എഴുതിപിടിപ്പിക്കാനുണ്ട്.
കാറ്റത്താടിയുലയുന്ന മരത്തിന്‍ ചില്ലകളിലെ 
കൂട്ടംകൂട്ടമായി,
ജീവിതത്തെ തലകീഴായി കാണുന്ന,
രാത്രി ഇരപിടിയന്മാരായ വവ്വാലുകളെകുറിച്ചാണത്.
എന്നും പോലെ അതിനൊരിടമുണ്ട്.കാലമുണ്ട്.
അച്ഛന്റെ ജോലിയിടം പുതുക്കോടാണ്.
കുറച്ചകലെ പട്ടണത്തിന്റെ ചൊവ വിട്ട് ഒരു കാടുണ്ട്.
പേരറിയാത്ത ഒരു കാട്.പേരില്ലാത്ത കാടും.
അവിടെയാണ് ഈ വവ്വാലുകള്‍ രാവിലകളിലും,പകലുകളിലും ഉറക്കം തുടങ്ങിയത്.
ഉറക്കത്തിലാണെന്നാരും പറയുകയില്ല.
എപ്പോള്‍ നോക്കിയാലും,പറന്ന്,പറന്ന് ചിലച്ച് ചിലച്ച് അങ്ങനെയിരിക്കും.
രാത്രിയിലെ അവസ്ഥ പറയണ്ടല്ലോ...
അടുത്ത് ഒരേയൊരു വീടേയുള്ളൂ.
മറ്റൊരു വീട് കാലം പഴക്കിയ ഒന്നാണ്.അതിന്റെ ജനാലകമ്പികളും,ചുമരുകളും ചിലതൊക്കെ അവിടവിടെയായി
ചിതറിയതു കാണാം.
പാവം ല്ലേ....
കാടല്ലേ...അപ്പോ കൊതുക് കടിയും അവിടെതന്നെ ചുറ്റിപറ്റിയുണ്ടായിരുന്നു.
മുകളിലേക്ക് നോക്കിയാല്‍ നീലകാശവും കാണാന്‍ വയ്യാത്ത വിധം വവ്വാലുകളായിരുന്നു.
താഴെ പുല്‍ നാമ്പുകളും,പുല്‍ച്ചാടികളും അതുകൊണ്ട് എന്നോട് കുറേ പരാധികള്‍ പറഞ്ഞു.
ഞാനെന്തു ചെയ്യാനാ....
അവറ്റകളും നിലനില്‍ക്കേണ്ടതല്ലേ...
മരത്തിന്മേല്‍ തലകീഴായി നില്‍ക്കുന്നതുകൊണ്ടാവാം വവ്വാലുകളെ കുട്ടികള്‍ക്കത്ഭുതം.
മനുഷ്യന്റെ കാര്യവും അങ്ങനെതന്നെ...
എന്നാല്‍ അവന്‍ എല്ലാ തലകാഴായി കുറുക്കു വഴികള്‍ തേടി അലയുന്നെന്ന് മാത്രം.
ആ കാട്ടിലെ തെങ്ങോലക്കും നെറ്റിപട്ടം ചൂടി വവ്വാലുകള്‍ ഉഞ്ഞലാടുന്നുണ്ട്.
ചിലതൊക്കെ കൂര്‍ക്കം വലിച്ചുറങ്ങുകയും ചെയ്യുന്നു.
എത്ര കാലങ്ങളായി അവയൊക്കെ അവിടെ താമസം ആരഭിച്ചു എന്നറിയില്ല.
അത് പ്രധാനവുമല്ല.
ഇനി അവ എത്ര കാലം അവിടെ താമസിക്കും എന്നാണറിയേണ്ടത്.
അതാണ് പ്രധാനം.
അല്ലെങ്കില്‍ നാം സംരക്ഷിക്കുക തന്നെ വേണം.
‍പടുകൂറ്റന്‍ മരങ്ങളിന്‍ ചെവിയില്‍ കിലുങ്ങുന്ന ജെമിക്കികളായി,
കൈകളില്‍ ആടുന്ന വളകളായി,
കഴിത്തില്‍ മാല ചാര്‍ത്തിതിളങ്ങുന്ന മുത്തുമണികളായി
വവ്വാലുകള്‍ ആ കാട്ടോരത്ത് എന്നും കലപില കൂട്ടി,
ചിറകടി നീട്ടി,
പറന്നകലട്ടെ,
തിരിച്ച് കൂടയണട്ടെ......

Comments

Popular posts from this blog