#‎വരി‬ ‪#‎വര‬
ഇന്ന് കെമിസ്റ്റ്രി പരീക്ഷ കഴിഞ്ഞ് ഞാന്‍ ഇരിക്കുകയാണ്...
വളരെ എളുപ്പമായിരുന്നു...
എല്ലാത്തിനു ഞാന്‍ നന്ദി പറയുന്നത് ചോദ്യങ്ങള്‍ക്ക് ഉത്തരം തന്ന മാമന്‍മാര്‍ക്കാണ്.
എന്റെ ചോദ്യത്തിന് മാമന്‍മാരുടെ ഉത്തരങ്ങളും പരീക്ഷക്ക് വന്നിട്ടുണ്ടായിരുന്നു...
എന്നുമില്ലാത്ത സന്തോഷം പരീക്ഷ എഴുതി കഴിഞ്ഞപ്പോള്‍,
എന്നെ തേടിവന്നിരുന്നു..
എന്നാലും വീട്ടിലിരിക്കുമ്പോള്‍ പേടിക്കൊന്നും കുറവില്ല.
ഒരു കാര്യം പറയാനുണ്ട്.
പരീക്ഷയുടെ എഴുത്തിന്റെ തുടക്കസമയത്ത്,
ചിന്തിച്ചതേയില്ല.
പേനതന്നെ എഴുതിപോണപോലെ....
അതുകൊണ്ട് തന്നെ പെട്ടെന്ന് , പെട്ടെന്ന് പരീക്ഷകഴിഞ്ഞു.
എന്നാല്‍ പരീക്ഷ കഴിഞ്ഞാലും ചോദ്യം ചോദിക്കാതിരിക്കില്ല...
ഉത്തരം കിട്ടുമ്പോഴുള്ള സന്തോഷം,വിശപ്പടക്കിയപ്ലെതന്നെയാണ്...
എന്റെ പ്രതേകം നന്ദി സന്തോഷവും നല്‍കുന്നത് വിശ്വപ്രഭ മാമനാണ്..
ചോദ്യങ്ങളുടെ ഉത്തരത്തിന്റെ ആദ്യ പൂ കൊഴിച്ചത് മാമനായിരുന്നു..
ഇപ്പോള്‍ മാമന് വിരുന്നുപോയോഎന്നറിയില്ല.
മാമന്റെ അഭിപ്രായങ്ങളൊന്നും താഴെ കാണാറില്ല...
മാമന്റെ ഭാഷയെകുറിച്ച് പറയുകയാണെങ്കില്‍ ''ലളിതം'' എന്ന വാക്ക് തിരിച്ചറിയുന്നത് ആ എഴുത്തിലൂടെയായിരുന്നു...
പെട്ടെന്ന് തന്നെ മനസ്സിലായി,എന്ന് സാരം ...
ഇനി അടുത്ത ആഴ്ച നാലുപരീക്ഷകൂടി കഴിഞ്ഞാല്‍ അവധിയായി.
ആ പരീക്ഷക്കൊക്കെ പഠിക്കണം....
ചോദ്യങ്ങളും ചോദിക്കണം....
ഉത്തരം അറിയൂം വേണം.
ചോദ്യങ്ങള്‍ക്കായി മനസ്സും,
ഉത്തരങ്ങള്‍ക്കായി ഞാനും കാത്തിരിക്കുയാണ്.
എന്തായാലും ഒണാശംസകള്‍.....

Comments

Popular posts from this blog

2016 wikipedia indian conference, chandikhand